'എന്റെ ഭാഷ മലയാളം ' ; കവിത

ഇന്ന് ലോക മാതൃഭാഷാ ദിനം
Mary Alex (മണിയ)
മലയാളമേ പ്രിയ മലയാളമേ !
മാതൃഭാഷയാമെൻ മലയാളമേ ! അ മുതൽ അം വരെയക്ഷരങ്ങൾ
സ്വരാക്ഷരങ്ങളെന്ന പേരിൽ.
'അ ' എന്നക്ഷരം ആദ്യമുരുവിടും
അമ്മയെന്നൊരു വിളിയിലൂടെ, പിന്നെ അച്ഛനും,അച്ഛൻ ആനയും ചിലപ്പോൾ ആമയുമായിടും , ഇലയും,ഈച്ചയും,ഉച്ചയും,ഊണുംഋഷി,ഋഷഭവും,എലി,എലിപ്പെട്ടി,ഏണി,ഏഷണി,ഐരാവതം,ഒച്ച്,ഓന്ത്,ഔന്ന്യത്തത്തിൽ അംബരം സ്വരാക്ഷരങ്ങളാൽ,ഭൂമിയിൽ എന്തൊക്കെയോ!അവയ്ക്കെല്ലാം പേരുകൾ വന്നു.സഹായത്തിനു
'ക ച ട ത പ ' വ്യഞ്ജനങ്ങളായി
പിന്നവയോരോന്നും വർഗ്ഗമായി
ക ഖ ഗ ഘ ങ 'ക' വർഗ്ഗമായി
ച ഛ ജ ശ്ച ഞ 'ച' വർഗ്ഗമായി
ട ഠ ഡ ഢ ണ ' ട ' വർഗ്ഗമായി
ത ഥ ദ ധ ന ' ത ' വർഗ്ഗമായി
പ ഫ ബ ഭ മ 'പ ' വർഗ്ഗമായി
കക്കയും കാക്കയും ചട്ടിയും ചാക്കും 'ട' ഇല്ലെങ്കിൽ അടയില്ല, അടിയതും .ആടാനും'ടാ'വേണം പാടാനുമതെ.തവളയും താമരയും കുളത്തിൽ ഒന്നു പോൽ , പഴവും പാമ്പും ഒത്തു ചേർന്ന് ആദി- മാതാപിതാക്കളെ ചതിച്ചതാൽ
കള്ളവും ചതിയും വഞ്ചനയും
ഭൂമിയിൽ കുടിയേറി.വാക്കുകൾ സ്വരാക്ഷരങ്ങളാൽ ആശയവും അർത്ഥവത്തുമായ് ഭാഷയിൽ ഉരുവായി. അങ്ങനെ വാക്കുകൾ
താള ലയമാക്കാൻ 'യ ര ല വ ' മദ്ധ്യമങ്ങളായ് തീർന്നു ഭാഷയിൽ.
'ശ ഷ സ ഹ ള ഴ റ ' ഊഷ്മാക്കളും
വാക്കുകൾ പൂർണ്ണമാക്കിടാൻ
' ൺ ൻ ർ ൽ ൾ 'ചില്ലക്ഷരങ്ങളും ചേർന്ന് വാക്കുകൾ വചനങ്ങളായ്
മലയാളത്തിനു അക്ഷരമാലക്രമം സംഭാവന നൽകിയ ശ്രേഷ്ടരേ !
ഗുരുഭൂതരെ ! പ്രതിഭാ ധനരെ!
നന്ദി, നമോവാകം, പ്രണാമവും