പാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്
കൊച്ചി;പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് വാങ്ങിയ പണം വക്കീല്‍ ഫീസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് രേഖകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ലാലിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി അന്വേഷണസംഘം ഈ മാസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ലാലിയുടെ അക്കൗണ്ടിലേക്ക് 47 ലക്ഷമാണ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കൈമാറിയത്. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്.