ബഗ്രാം വ്യോമതാവളം യുഎസിനു തിരികെ നല്‍കില്ല: ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിനു തിരികെ നല്‍കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍.
അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാല്‍ ഭരിക്കപ്പെടുന്നുവെന്നും താലിബാന്‍ വ്യക്തമാക്കി. ബഗ്രാം വ്യോമതാവളം തിരികെ നല്‍കാന്‍ വിസമ്മതിച്ചാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ അഫ്ഗാനെ ഭീഷണിപ്പെടുത്തിയിരുന്നു.