പരാഗ് ജെയിൻ പുതിയ റോ മേധാവി

ഇന്ത്യയുടെ വിദേശ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് & അനാലിസിസ് വിങ്ങിന്റെ (റോ) പുതിയ മേധാവിയായി പഞ്ചാബ് കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിനെ മോദി സർക്കാർ നിയമിച്ചു. നിലവിലെ മേധാവി രവി സിൻഹയുടെ കാലാവധി ജൂൺ 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
ജൂലൈ ഒന്നിന് പരാഗ് ജെയിൻ ചുമതലയേൽക്കും. രണ്ട് വർഷത്തെ കാലാവധിയിലേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.