ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി സ്വന്തമാക്കി ഹിന്ദി ചിത്രം 'ഹോംബൗണ്ട്'

Sep 20, 2025 - 09:35
 0  392
ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി സ്വന്തമാക്കി   ഹിന്ദി ചിത്രം 'ഹോംബൗണ്ട്'

2026 ലെ ഓസ്കർ അവാർഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി സ്വന്തമാക്കി ഹിന്ദി ചിത്രമായ 'ഹോംബൗണ്ട്'. ചിത്രത്തിലെ അഭിനേതാക്കളായ ഇഷാൻ ഖട്ടർ, ജാൻവി കപൂർ, വിശാൽ ജെത്വ എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2020-ൽ ബഷാരത് പീർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി നീരജ് ഗയ്‌വാൻ എഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഹോംബൗണ്ട്. 

ദേശീയ പൊലീസ് പരീക്ഷയിൽ വിജയിക്കാൻ ശ്രമിക്കുന്ന രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയിൽ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.