കുവൈറ്റില്‍ നവംബര്‍ മുതല്‍ പുതിയ തൊഴില്‍ നിയമം

Oct 24, 2025 - 17:23
 0  5
കുവൈറ്റില്‍ നവംബര്‍ മുതല്‍ പുതിയ തൊഴില്‍ നിയമം
കുവൈറ്റില്‍ നവംബർ ഒന്ന് മുതല്‍ പുതിയ തൊഴില്‍ നിയമം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിദിന ജോലി സമയം, വിശ്രമവേളകള്‍, പ്രതിവാര അവധി ദിനങ്ങള്‍, ഔദ്യോഗിക പൊതു അവധികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നവംബർ 1 മുതല്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ അംഗീകൃത ഇലക്‌ട്രോണിക് സംവിധാനമായ അഷാല്‍ വഴി നിർബന്ധമായും സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
<p style="margin-top: 0px;"> തൊഴിലുടമകള്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തുക മാത്രമല്ല, എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഉടനടി അത് അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് അതോറിറ്റി വ്യക്തമാക്കി. പരിശോധനകള്‍ക്കും തുടർനടപടികള്‍ക്കുമായി അതോറിറ്റി ഇൻസ്‌പെക്ടർമാർക്ക് ഈ ഡാറ്റ ഔദ്യോഗിക റെഫറൻസായിരിക്കും.
 
 അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ സമർപ്പിച്ച ഈ വർക്ക് ഷെഡ്യൂള്‍ ഔദ്യോഗിക അംഗീകാരമായി കണക്കാക്കും. ഇത് പ്രകാരം, തൊഴിലുടമകള്‍ അംഗീകൃത ഷെഡ്യൂള്‍ പ്രിന്റ് എടുത്ത് ജീവനക്കാർക്ക് കാണാവുന്ന രീതിയില്‍ ജോലിസ്ഥലത്ത് പ്രമുഖ സ്ഥാനത്ത് പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. പുതിയ വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാൻ ഈ തീരുമാനത്തിലൂടെ അതോറിറ്റിക്ക് അധികാരം ലഭിച്ചു. നിയമത്തിലെ ആർട്ടിക്കിള്‍ നാല് പ്രകാരം, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ നവംബർ 1 മുതല്‍ ഭാഗികമായോ പൂർണ്ണമായോ താല്‍ക്കാലികമായി സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്.