പത്രപ്രവർത്തകൻ ഷാജൻ സ്കറിയ രാജ്യദ്രോഹിയോ? കാരൂർ സോമൻ (ചാരുംമൂടൻ)

മനുഷ്യരുടെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ മുഖ്യ പങ്ക്
വഹിക്കുന്നവരാണ് മാധ്യമ രംഗത്തുള്ളവർ. അവരിൽ പലരുടേയും മൂല്യാധിഷ്ഠ സത്യമിഥ്യാ
ബോധം കാലങ്ങളായി കേരളം കാണുന്നുണ്ട്.ഇവർ ആരുമായും സമവായമൊരുക്കുന്നവരോ
ഭാവനാത്മകമായ വാർത്തകൾ കടെഞ്ഞെടുക്കുന്നവരോ അല്ല. ഇൗ അവസരം ഒാർമ്മ വരുന്നത്
ബ്രിട്ടീഷ് ഭരണകാലം ഇൗസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനാ യിരുന്ന വില്യം ബോൾട്ട്സ്
കമ്പനിയിലെ ഉയർന്ന പദവിയിലുള്ളവരുടെ കപട -ദുഷ്ട- വഞ്ചനകൾ ചോദ്യം ചെയ്തതിനെ
തുടർന്ന് ജോലി രാജി വെച്ച് ഇവരുടെ തൊലിയുരിച്ചു് കാണിക്കാൻ ഒരു പത്രം
തുടങ്ങാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഉന്നതർ അദ്ദേഹത്തെ ബ്രിട്ടനിലേക്ക് കപ്പൽ കയറ്റി അയച്ചു
പ്രതികാരം തീർത്ത ചരിത്രം ഭാരതത്തിലുണ്ട്. ഇതുപോലെ ദിവാൻ ഭരണകാലത്തു് കേസരി
ബാലകൃഷ്ണപിള്ളയെയും നാട് കടത്തി, പൊൻകുന്നം വർക്കിയെ ജയിലിലിട്ടു.
മലയാളക്കരയിൽവാഴപ്പിണ്ടി നട്ടെല്ലുള്ളവർ എല്ലാം രംഗത്തും കാണാറുണ്ട്. അവരുടെ മധ്യത്തിൽ ചങ്കുറപ്പും
നട്ടെല്ലുള്ളവരുമുണ്ട്. അവർ ജാതി മത വർഗ്ഗീയ രാഷ്ട്രീയക്കാരുടെ മുന്നിൽ വഴങ്ങുന്നവരല്ല.
പ്രബുദ്ധ കേരളത്തിൽ മത രാഷ്ട്രീയക്കാർക്ക് വഴങ്ങാത്തവരെ ഗുണ്ടകളെയിറക്കി ആക്രമിക്കുന്നത്
സാംസ്കാരിക പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. മാനവപുരോഗതി ക്കായി
പ്രവർത്തിക്കുന്നവർ ചൂഷകർക്കെതിരെ, അനീതിക്കെതിരെ തുറന്നുപറഞ്ഞാൽ ആ വ്യക്തി എങ്ങനെയാണ്
പിന്തിരിപ്പനാകു ന്നത്? തെരുവിൽ ആഹാരത്തിനായി നായ്ക്കൾ കടിപിടി കൂടുന്നതുപോലെ
മനുഷ്യരെ കടിച്ചുകൊല്ലാൻ സംസ്കാര ശൂന്യരായ ഇൗ തെരുവ് ഗുണ്ടകളെ തീറ്റിപ്പോറ്റുന്നത്
ആരാണ്? ഒരാൾ അസത്യം മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുവെങ്കിൽ സംഘം ചേർന്ന്
ആക്രമിക്കുകയാണോ മധുര പ്രതികാരം? മത രാഷ്ട്രീയ വർഗ്ഗീയ പാർട്ടികൾ ഇൗ ഗുണ്ടകൾക്ക്
നായ്ക്കളെ പിടിക്കാനുള്ള തൊഴിൽ കൊടുത്താൽ മനുഷ്യർക്ക് നാട്ടുകാരെ കടിച്ചുകീറുന്ന
നായ്ക്കളിൽ നിന്ന് രക്ഷപെടാൻ സാധിക്കുമായിരിന്നു. ജനങ്ങളെ വിഡ്ഢികളാക്കി ഏറ്റവും
കൂടുതൽ ആദായം കൊയ്യുന്നത് ആരാണ്?
ഷാജൻ സ്കറിയ വസ്തുതാപരമായി ഒരു വിഷയം തുറന്നുകാട്ടുന്നുവെങ്കിൽ അത്
അദ്ദേഹത്തിന്റെ ബോധ്യമാണ്.അതിൽ കപടതയുണ്ടെങ്കിൽ അത് തുറന്നുകാട്ടുകയല്ലേ വേണ്ടത്?
വാക്കുകളെ വാക്കുകൾ കൊണ്ടല്ലേ നേരിടേണ്ടത്? ഒരു പൗരന്റെ ഭരണഘടനാപരമായ പത്തൊൻപത്,ഇരുപത്തിയഞ്ചാം വകുപ്പിൽ നൽകുന്ന സ്വാതന്ത്ര്യമാണ് എഴുതുക, പ്രസംഗിക്കുക, പ്രതികരിക്കുക,
വിശ്വസിക്കുക, വിശ്വസിക്കാതിരിക്കുക. ഒാരോരുത്തർ ഒാരോരോ തൊഴിൽ ചെയ്യുന്നു. കള്ളൻ
മോഷ്ടിക്കുന്നു. കള്ളനെ പോലീസ് പിടിക്കുന്നു.മറ്റൊരു കൂട്ടർ അനീതിക്കെതിരെ,
നിരാലംബരുടെ, നിസ്സഹായരുടെ, സാമൂഹ്യവൈകൃതങ്ങൾക്കെ തിരെയുള്ള പോരാട്ടങ്ങൾ
നടത്തുന്നു.അത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വിശ്വകർമ്മസൂക്തങ്ങ ളൊന്നുമല്ല. മത
രാഷ്ട്രീയക്കാർ ചെയ്യുന്നതുപോലെ പൗരബോധമുള്ള മാധ്യമങ്ങൾ സമൂഹത്തിൽ ഭിന്നതയും ഭയവും
വളർത്തുന്നില്ല. വർഗ്ഗിയതയും മത വൈരങ്ങളും എഴുത്തുകാർ, മാധ്യമങ്ങൾ നടത്തുന്നുണ്ടോ?
ഒരാൾ അസത്യം പറയുന്നുവെങ്കിൽ അതെ നാണയത്തിൽ തിരിച്ചടിക്കാൻ എന്തിനാണ്
തെമ്മാടിക്കൂട്ടങ്ങളെ യിറക്കുന്നത്? മറ്റുള്ളവരിൽ ഭയം ഭീതി വളർത്തി നിശ്ശബ്ദരാക്കാനോ? ഇവർ
മനസ്സിലാക്കേണ്ടത് ഇരിക്കുന്ന മരം മുറിച്ചാൽ താനടിയിലും മരം മുകളിലുമായിരിക്കും.
സാമൂഹ്യ ജീർണ്ണതകളെ തുറന്നുകാട്ടുന്ന സാഹിത്യ കാരനായാലും പത്രപ്രവർത്തകനായാലും
അവർ ഇരുളിനെ വകഞ്ഞു മാറ്റുന്ന ഇടിമിന്നലുകളാണ്. ഒരാളെ കൊല്ലാൻ എളുപ്പമാണ് പക്ഷെ
തോൽപ്പിക്കാനാവില്ല. ഒരാളിൽ നിന്ന് ഒരായിരം പേരു് ഉയർത്തെഴുന്നേ ൽക്കും. ഇത്
കാലിൽ പിടിച്ചു് തോളിൽ കയറുന്നവരും കാൽ വിദ്യയും ഗുണ്ടകളെ കാവൽക്കാരായി
കൊണ്ടു നടക്കുന്ന മുക്കാൽ തട്ടിപ്പുകാരും മനസ്സിലാക്കണം. സത്യം പറയുന്നവരോട് കാലുഷ്യം
എന്തിനാണ്? വായ നക്കാരനെ തുലാസിൽ നിർത്തി നടത്തുന്ന മാധ്യമ വിപണന തന്ത്രങ്ങൾ എത്ര നാൾ
നിലനിൽക്കും?
പല മാധ്യമങ്ങളും മത രാഷ്ട്രീയക്കാരുടെ മൂലധന നിക്ഷേപകരായി മാറിയപ്പോഴാണ്
നവോദ്ധാന മാധ്യമ രംഗത്ത് യു ട്യൂബ് അടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങൾ കടന്നുവരുന്നത്.
ഇവരും മറ്റുള്ളവരെപ്പോലെ ഭരണപക്ഷ പ്രതിപക്ഷമായി നിലപാടുകളെടുക്കുന്നു. അതിൽ
വ്യക്തിഹത്യയും കാണാറുണ്ട്. 1930-ൽ ശ്രീമൂലം തിരുനാളിൽ നിന്ന് രാജമുദ്ര വാങ്ങിയ
മലയാള മനോരമ അന്നത്തെ ദിവാൻ ഭരണത്തിനെതിരെ നിലപാടെടുത്തതിന് ശിക്ഷിക്കപ്പെട്ടതും
ചരിത്രം. അന്നത്തെ ആദർശാത്മക മാധ്യമ പ്രവർത്തനം ഇന്ന് അധികാര മുതലാളിത്വ
മാർഗ്ഗത്തിലേക്ക് മാറിയിരിക്കുന്നു.
സ്വാദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയത്'പത്രക്കാരൻ എന്ന പദത്തെ പാപ്പര് എന്ന് വിളിക്കണം'അന്ന് ജനങ്ങൾക്ക് വേണ്ടി പട്ടിണിയുംത്യാഗങ്ങളും സഹിച്ച പ്രതിഭാശാലികളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി
ബാലകൃഷ്ണപിള്ള, വക്കം അബ്ദുൽ ഖാദർ മൗലവി, സഹോദരൻ അയ്യപ്പൻ, വി.സി.ബാലകൃഷ്ണ
പണിക്കർ, കുമാരനാശാൻ തുടങ്ങി പല പ്രമു ഖരും രാജഭരണത്തിനെതിരെ പോരാട്ടങ്ങൾ
നടത്തിയവരും ജയിൽവാസം അനുഭവിച്ചവരുമാണ്. അന്നത്തെ പത്രപ്രവർത്തകർ, സാഹിത്യ പ്രതിഭകൾ
കൊടികളുടെ നിറമാർന്ന അപ്പക്കഷണത്തിനായി കാത്തുനിന്നവര ല്ലായിരുന്നു. മലയാളത്തിൽ
ആദ്യമായി കെ.ബാലകൃഷ്ണപിള്ള ജനത്തെ അറിയിച്ചത് &ൂൗീ;േജനങ്ങളാണ് യഥാർത്ഥ അധികാരികൾ.
അധികാരത്തിലുള്ളവർ ജനങ്ങളുടെ ദാസന്മാർ മാത്രമാണ്&ൂൗീ;േ. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ
അല്ലെങ്കിൽ ജനാധിപത്യബോധം നമ്മെ എത്തിച്ചിരിക്കുന്നത് ആനപ്പുറത്തിരിക്കുന്ന അധികാരികളിലാണ്.
അധികാരത്തിൽ വരുന്നവരൊക്കെ നിയമങ്ങളെ നിർദ്ദയമായി തച്ചുതകർത്തു വാഴ്ത്തുപാട്ടുകാരെ,
അടി മകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇൗ അടിമകളെ ഒാരോ സർക്കാർ സ്ഥാപനങ്ങളിലും
സാംസ്കാരിക മേഖലകളിലും കാണാറുണ്ട്. സമൂഹത്തിൽ കാണുന്ന
അധികാരദുർവിനിയോഗം തൊള്ള തൊടാതെ വീഴു ങ്ങുന്ന മാധ്യമങ്ങളുണ്ടെങ്കിലും സോഷ്യൽ
മീഡിയ അത് പുറത്തുകൊണ്ടുവരാറുണ്ട്. മനഃസാക്ഷി മരവിച്ചതു കൊണ്ടും ധാർമ്മികതയുടെ
അടിവേരുകൾ അറുത്തതുകൊണ്ടുമാണല്ലോ കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് വാങ്ങി യവർക്ക് തൊഴിൽ
ലഭിക്കാത്തത്?
സമകാലീന സാമൂഹ്യജീവിതത്തിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. മത
രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളതുപോലെ ഇവിടെയും തൊഴുതു നിൽക്കുന്നവർ
ധാരാളമാണ്. അതിനാൽ തന്നെ ഇൗ രംഗത്ത് വാശിയേറിയ മത്സരമാണ് നടക്കുന്നത്.
മാധ്യമങ്ങൾ തിരുത്തൽ ശക്തിയെന്ന് പറയു മ്പോഴും ധർമ്മ സങ്കടങ്ങൾ അനുഭവിക്കുന്നവരുടെ, നീതി
നിഷേധിക്കപ്പെടുന്നവരുടെ പിറകെ എത്ര മാധ്യ മങ്ങൾ സഞ്ചരിക്കുന്നു? മലയാള ഭാഷയെ എത്ര
വികൃതവും അപഹാസ്യമാക്കുന്നവോ അതുപോലെയാണ് ക്ഷണിച്ചു് വരുത്തുന്ന സ്ത്രീ പുരുഷ
ലൈംഗീക കാഴ്ചകൾ വാർത്തകളായി കെട്ടിഘോഷിക്കപ്പെടുന്നത്. ഇവർക്കാണ് കൂടുതൽ
കാഴ്ചക്കാരുള്ളത്. ചില കച്ചവട സിനിമകൾ സ്ത്രീകളുടെ നഗ്നത കാട്ടി അവരുടെ
സ്വകാര്യതയിലേക്ക് കടന്നുകയറി പള്ളവീർപ്പിക്കുന്നതുപോലെ ചാനലുകൾ, സോഷ്യൽ മീഡിയയടക്കം
വ്യഭിചാരവേല നടത്തി വരുമാനമാർഗ്ഗമുണ്ടാക്കുന്നു. മനുഷ്യർക്കുള്ള സംസാര സ്വാതന്ത്ര്യം
പോലെയാണ് ലൈംഗിക സ്വാതന്ത്ര്യം. അതിനെ കാമക്കൂത്തിലേക്ക് വഴി നടത്തി
കാഴ്ചക്കാരുടെ എണ്ണം കൂട്ടി ലൈംഗിക ചൂഷണങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ
സമൂഹത്തിൽ മാധ്യമ ചർച്ചകൾ നടത്തി മഹതിക ളെയും മഹാന്മാരെയും സൃഷ്ടിക്കുന്നു. ഇത് ഏത്
വകുപ്പിൽ വരുന്ന മാധ്യമ ധർമ്മമാണ്?
സമൂഹത്തിൽ ചാലകശക്തിയായി നിലകൊള്ളേണ്ട മാധ്യമങ്ങൾ സാമൂഹ്യ തിന്മകളോട്
ഏറ്റുമുട്ടാതെ ലൈംഗികതയുടെ മുഖം അനാവരണം ചെയ്യുന്ന തിരക്കിലാണ്. ഇൗ കൂട്ടർ
അധികാര അരമനകളിൽ നട ക്കുന്ന സ്ത്രീ പീഡന കഥകൾ കണ്മിഴിച്ചു നോക്കി നിൽക്കുകയല്ലാതെ അവരുടെ
മുഖംമൂടി അഴിച്ചെടു ക്കാൻ തയ്യാറല്ല. എല്ലാം മാധ്യമങ്ങൾക്കും നയമുണ്ട്, താല്പര്യങ്ങളുണ്ട്.
എന്നാൽ സാമൂഹ്യ നന്മകൾക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുമ്പോൾ
എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഒറ്റക്കെ ട്ടായി അതിനെ എതിർക്കാത്തത്? കുത്തക
മുതലാളിമാരും അധികാരികളും വാണിജ്യവൽക്കരണം നടത്തു ന്നതിന്റെ അനന്തരഫലങ്ങളാണോ
സാംസ്കാരിക കേരളം അനുഭവിക്കുന്നത്? പരസ്യ വരുമാനത്തുക വർദ്ധിപ്പിക്കാൻ ഞരമ്പുരോഗകഥകൾ പ്രചരിപ്പിക്കുക, സത്യം പറയുന്നവനെ ആക്രമിക്കുമ്പോൾ കണ്ട് രസിക്കുക, മത രാഷ്ട്രീയ
വർഗ്ഗീയതയ്ക്ക് കുടപിടിക്കുക ഇതൊന്നും മാധ്യമ പ്രവർത്തനമല്ല സാമൂഹ്യ വേട്ടയാടലാണ്.
സമൂഹത്തിൽ നീറിപ്പുകയുന്ന പ്രശ്നങ്ങൾ കത്തുകതന്നെ ചെയ്യും.തീ കായുന്നവൻ പുക കുറെ
സഹിക്കണമെന്നപോലെ തീ കെടുവോളം ഷാജൻ സ്കറിയെപോലുള്ളവർ കാത്തുനിൽക്കുക. വർഷ ങ്ങൾക്ക്
മുൻപ് ലിവർപൂൾ മലയാളി അസോസിയേഷൻ വാർഷിക പരിപാടിയിൽ അവരുടെ വാർഷിക
മാസിക പ്രകാശനം ചെയ്യാൻ ചെന്നപ്പോഴാണ് ഷാജനെ പരിചയപ്പെട്ടത്. തൊഴുതുണ്ണുന്ന
ചോറിനേക്കാൾ രുചി, ഉഴുതുണ്ണുന്ന ചോറിനെന്ന് കൃഷിക്കാരനായ ഷാജൻ തിരിച്ചറിയുക.
കലാസാഹിത്യ മാധ്യമ പ്രവർത്ത നങ്ങൾ ജനസേവനമാണ്. അത് ആഡംബര സുഖവാസ ജീവിതമല്ല.
ഷാജനെ ക്രൂരമായി ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ കൊടുംകുറ്റവാളികളെ
വളർത്തുന്ന കേരളമെന്ന് അറിയപ്പെടും. കേര ളത്തിൽ ഭീഷണി നേരിടുന്ന മാധ്യമ പ്രവർത്തകർക്ക്
സർക്കാർ സംരക്ഷണം ഏർപ്പെടുത്തുകയാണ് വേണ്ടത്. അവർ രാജ്യദ്രോഹികളല്ല.
www.karoorsoman.net