സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് കുറഞ്ഞത് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന്റെ വില 92,320 രൂപയിലെത്തി. ഉച്ചക്ക് ശേഷമാണ് സ്വർണവിലയിൽ വീണ്ടും കുറവ് ഉണ്ടായത്. ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 11,540 രൂപയായി.
ഇന്ന് ഇത് രണ്ടാം തവണയാണ് സ്വർണത്തിന് വിലകുറയുന്നത്. രാവിലെ പവന് 2480 രൂപ കുറഞ്ഞ് സ്വർണവില 93,280 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപയിലും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉച്ചയോടെ വീണ്ടും സ്വർണവിലയിൽ ഇടിവുണ്ടായത്. അതേസമയം 18 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9490 രൂപയും 14 കാരറ്റിന് 7400 രൂപയും ഒമ്പത് കാരറ്റിന് 4780 രൂപയുമായി.