യുഎഇയില്‍ വിദേശ നിക്ഷേപകര്‍ക്ക് 4 മാസത്തെ വിസിറ്റ് വീസ നല്‍കുന്നു

യുഎഇയില്‍ വിദേശ നിക്ഷേപകര്‍ക്ക് 4 മാസത്തെ വിസിറ്റ് വീസ നല്‍കുന്നു

യുഎഇയില്‍ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് 4 മാസത്തെ (120 ദിവസം) വിസിറ്റ് വീസ നല്‍കുന്നു.

യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് നല്‍കുന്ന ഈ വീസയ്ക്ക് സ്പോണ്‍സര്‍ ആവശ്യമില്ല. യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താൻ നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈൻ വഴി വീസയ്ക്ക് അപേക്ഷിക്കാം. 60, 90, 120 ദിവസ കാലാവധിയുള്ള സിംഗിള്‍-എൻട്രി വീസയാണ് ലഭിക്കുക. സാമ്ബത്തിക ഭദ്രതയും പ്രഫഷനല്‍ ബിരുദവും ഉള്ളവര്‍ക്കാണ് അവസരം.

120 ദിവസത്തെ വീസയ്ക്ക് 400 ദിര്‍ഹമാണ് ഫീസ്. 60 ദിവസത്തെ വീസയ്ക്ക് 200 ദിര്‍ഹമും 90 ദിവസത്തെ വീസയ്ക്ക് 300 ദിര്‍ഹമുമാണ് ഫീസ്. എല്ലാ വീസയ്ക്കും 1000 ദിര്‍ഹം വീതം കെട്ടിവയ്ക്കണം. കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പി, കളര്‍ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വിദേശത്തിരുന്ന് ഓണ്‍ലൈൻ വഴി അപേക്ഷിക്കാം.