കോഴിക്കോട്ട് ഇസ്രായേല്‍ അനുകൂല പരിപാടിക്ക് ബിജെപി; ക്രൈസ്തവ നേതാക്കള്‍ക്ക് ക്ഷണം

കോഴിക്കോട്ട് ഇസ്രായേല്‍ അനുകൂല പരിപാടിക്ക്  ബിജെപി; ക്രൈസ്തവ നേതാക്കള്‍ക്ക് ക്ഷണം
കോഴിക്കോട്: സിപിഎമ്മും കോണ്‍ഗ്രസും   പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്ന കോഴിക്കോട്ട്  ബിജെപി ഇസ്രായേല്‍ അനുകൂല പരിപാടി നടത്തുന്നു . ക്രൈസ്തവ സഭാ നേതാക്കൾക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട് . ഹമാസിന്റെ ഭീകര പ്രവര്‍ത്തനത്തിനെതിരായി ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബര്‍ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു.
 
അതിര്‍ത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സജീവന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉള്‍പ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രായേലിന്റേത് ചെറുത്തുനില്‍പ്പാണെന്നും സജീവന്‍ പറഞ്ഞു. ഇന്ത്യയും യുഎസ്സുമടക്കമുള്ള മുന്‍നിര ജനാധിപത്യ രാജ്യങ്ങള്‍ ഈ കാരണങ്ങളാലാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവന്‍ പറഞ്ഞു.