ദീപാവലിയിൽ രാജ്യത്ത് നടന്നത് 5.40 കോടിയുടെ വ്യാപാരം

ദീപാവലി സീസൺ റെക്കോര്‍ഡ് വ്യാപാരവുമായി രാജ്യ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഊര്‍ജം പകര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയാണ് വ്യാപാരത്തില്‍ ഉണ്ടായത്. ഇക്കുറി ദീപാവലി സമയത്ത് ഇന്ത്യയില്‍ 5.40 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്. സേവന മേഖലയില്‍ 65,000 കോടിയുടെ ബിസിനസാണ് നടന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ഉത്സവ സീസണില്‍ റീട്ടെയില്‍ മേഖലയാണ് ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചത്. ഇതിനു കാരണം ജിഎസ്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ്. ഇത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തു.
കഴിഞ്ഞ വര്‍ഷം ദീപാവലി സീസണില്‍ 4.25 ലക്ഷം കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇതുകൂടാതെ ഉത്സവ സീസണില്‍ തദ്ദേശീയമായി നിര്‍മ്മിച്ച സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഉപഭോക്താക്കള്‍ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്.