ടോം ആൻറ് ജെറി മൊബൈൽ ഗെയിം പുറത്തിറക്കാൻ സൗദി

റിയാദ്: ടോം ആൻറ് ജെറിയുടെ മൊബൈൽ ഗെയിം പുറത്തിറക്കാനൊരുങ്ങി സൗദി അറേബ്യ. വാർണർ ബ്രദേഴ്‌സുമായി സഹകരിച്ചാണ് പദ്ധതി. റിയാദിലെ സ്റ്റീർ സ്റ്റുഡിയോയിലാണ് ഗെയിം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ആദ്യമായാണ് ഔദ്യോഗിക ലൈസൻസുള്ള ടോം ആൻറ് ജെറി മൊബൈൽ ഗെയിം പുറത്തിറങ്ങുന്നത്. പകുതിയിലധികം സൗദി പൗരന്മാരുടെ നേതൃത്വത്തിലാണ് ഗെയിം നിർമാണം പുരോഗമിക്കുന്നത്.
സൗദിയെ ഗെയിമിംഗ് മേഖലയിൽ ആഗോള ഹബ്ബാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പദ്ധതി. ഗെയിം അടുത്ത വർഷമായിരിക്കും പുറത്തിറങ്ങുക. കുട്ടികളും, മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ് ടോമും ജെറിയും. ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ കാർട്ടൂണുകളിൽ ഒന്നാണിത്. വില്ല്യം ഹന്ന, ജോസഫ് ബാർബറ എന്നിവർ ചേർന്ന് നിർമിച്ച കാർട്ടൂൺ 1940 ലാണ് തുടക്കം കുറിക്കുന്നത്.