ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷ വീണ്ടും തള്ളി

Jan 14, 2026 - 09:46
 0  3
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷ വീണ്ടും തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ൻ പോറ്റിയുടെ ജാമ‍്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. രണ്ട് കേസുകളിലെയും ജാമ‍്യഹർജികളാണ് തള്ളിയത്.

രണ്ടാം തവണയാണ് സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷ കോടതി തള്ളുന്നത്. ഇനിയും തൊണ്ടി മുതൽ കണ്ടെത്താൻ ഉണ്ടെന്ന പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാട് നടത്തിയിരുന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വർ‌ണം ഉണ്ണികൃഷ്ണൻ പോറ്റി 15 ലക്ഷം രൂപയ്ക്ക് വിറ്റതായി സ്വർണ വ‍്യാപാരി ഗോവർധൻ‌ മൊഴി നൽകിയിരുന്നു. ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി 70 ലക്ഷം രൂപയോളം വാങ്ങിയതായും ഗോവർധന്‍റെ മൊഴിയിൽ പറയുന്നു.