ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2026 ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ: 17 ഗ്ലോബൽ മലയാളി രത്ന അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

കൊച്ചി: ലോകമെങ്ങുമുള്ള മലയാളികളുടെ നേട്ടങ്ങളെ ആദരിക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2026 ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ആഗോള തലത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച 17 മലയാളി രത്ന അവാർഡ് ജേതാക്കളെ സംഘാടക സമിതി പ്രഖ്യാപിച്ചു.
അവാർഡ് ദാനചടങ്ങ് ജനുവരി 2ന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. ബിസിനസ്, കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് പുരസ്കാരങ്ങൾ ലഭിക്കുന്നത്.
രത്ന അവാർഡ് ജേതാക്കളുടെ ലിസ്റ്റ്
ബിസിനസ്മാൻ – ഡോ. പി. മുഹമ്മദ് അലി (ഒമാൻ)
ബിസിനസ് മാൻ – സിദ്ദിക്ക് (സൗദി അറേബ്യ)
ബിസിനസ് വുമൺ – ബേബി ഗിരിജ ജോർജ് (നെതർലൻഡ്സ്)
ഇക്കണോമി – ഡോ. കെ. രവി രാമൻ (യു കെ )
ഫിനാൻസ് – യാക്കൂബ് മാത്യു (അമേരിക്ക)
എഞ്ചിനീയറിംഗ് – ടി. എൻ. കൃഷ്ണകുമാർ (യുഎഇ)
അഗ്രികൾച്ചറൽ സയൻസ് – ഡോ. ഗിരീഷ് പണിക്കർ (അമേരിക്ക)
എൻവയൺമെന്റൽ സയൻസ് – ഡോ. അജി പീറ്റർ (യു കെ)ഗ്ലോബൽ ട്രേഡ് & ചാരിറ്റി – പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ)
വിദേശ വ്യാപാരവും കയറ്റുമതിയും – സി. പി. ജോഷി (ചിലി, സൗത്ത് അമേരിക്ക)
ക്രിയേറ്റിവ് ആർട്സ് – ശരണ്യ സണ്ണി (സൗദി അറേബ്യ)
പൊളിറ്റിക്സ് & കമ്യൂണിറ്റി – അനിൽ പിള്ള (ദക്ഷിണാഫ്രിക്ക)
സാഹിത്യം – ഹംസ പൊന്മല (യുഎഇ)
സിനിമ – വി. സി. അഭിലാഷ് (സൗദി അറേബ്യ)
ആർട്സ് & കൾചർ – സി. എ. ജോസഫ് (യു കെ)
കമ്യൂണിറ്റി സർവീസ് – ഡോ. സജി ഉതുപ്പാൻ (ഒമാൻ)
മാർക്കറ്റിംഗ് – ഡോ. അമാനുള്ള വടക്കങ്ങര, ഗ്ലോബൽ ബിസിനസ് ഡയറക്ടറി (ഖത്തർ)
ചീഫ് എഡിറ്റർ.
ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റ്
ഫെസ്റ്റിവലിന്റെ മറ്റൊരു പ്രധാന ആകർഷണമായി ലോകമെമ്പാടുമുള്ള നിക്ഷേപകരെയും വ്യവസായികളെയും വ്യാപാരികളെയും ഒരുമിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ് മെന്റ് മീറ്റ് സംഘടിപ്പിക്കുന്നു. ആഗോള വ്യാപാര-നിക്ഷേപ അവസരങ്ങൾ അന്വേഷിക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള വേദിയായിരിക്കും ഈ മീറ്റ്.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഈ മഹോത്സവത്തിൽ പങ്കുചേരാൻ ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
വിവരങ്ങൾക്ക് :
വാട്ട്സ്ആപ്പ്: +966 55 9944863 / +91 70123 62935