പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ: വ്യാപാര-നിക്ഷേപ സംഗമത്തിന് വിദേശ പ്രതിനിധികളും; രജിസ്റ്റർ ചെയ്യൂ, പങ്കെടുക്കൂ
കൊച്ചി: ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിച്ച് നിർത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2026 ജനുവരി 1, 2 തീയതികളിൽ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. 50-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മഹോത്സവം, കേരളത്തിലെ മലയാളികൾക്ക് ആഗോള മലയാളി സമൂഹവുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ സുവർണ്ണാവസരമാകും.
ജനുവരി 1-ന് വൈകുന്നേരം അത്താഴ വിരുന്നോട് കൂടി ഗ്ലോബൽ മലയാളി ന്യൂ ഇയർ സെലിബ്രേഷൻ നടക്കും. ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് ജനുവരി 2 ന് നടക്കും. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ വ്യവസായ നേതാക്കളും സ്റ്റാർട്ടപ്പ് ഐ.ടി. പ്രോജക്ട് ലീഡർമാരും ഇതിൽ പങ്കെടുക്കും. കേരളത്തിലെ ബിസിനസ് മേഖലകളിലും നിക്ഷേപ സാധ്യതകളിലും താൽപ്പര്യമുള്ളവർക്ക് ഈ സംഗമം വളരെ പ്രയോജനകരമാകും.
ജനുവരി 2ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ 19 മലയാളികളെ 'മലയാളി രത്ന അവാർഡ്' നൽകി ആദരിക്കും. ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന ഗാലാ ഡിന്നറിന് മധുരം പകരാൻ ഓർക്കസ്ട്രയുടെ അകമ്പടിയും ഉണ്ടാകും.
ജനുവരി 2 -ലെ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും ഗൾഫിൽ നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുക്കും. . വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിപിഎം ജനറൽ സെക്രട്ടറിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.പി. ജയരാജൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി, കേരള ബി.ജെ.പി. പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും സമ്മേളനത്തിന് എത്തുന്നുണ്ട്.
ഗവണ്മെന്റ് ഓഫ് കർണാടക -എൻ.ആർ.ഐ. ഫോറം ഡെപ്യൂട്ടി ചെയർ ഡോ. ആരതി കൃഷ്ണ, യു.എൻ. ഡിപ്ലോമാറ്റിക് മിഷൻ അംബാസഡർ ഡോ. ഇഷാ ഫർഹ ഖുറേഷി (യു.എ.ഇ.), ഡോ. ഷെയ്ഖ മനായി (യു.എൻ. ഡിപ്ലോമാറ്റിക് മിഷൻ, ഖത്തർ), ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രി അഷ്റഫ് മൻസൂരി തുടങ്ങിയ വിദേശ പ്രതിനിധികളും പ്രമുഖ വ്യവസായികളായ യൂസഫലി, സിദ്ധിഖ് എന്നിവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്ന് തരത്തിലുള്ള രജിസ്ട്രേഷൻ ഓപ്ഷനുകൾ ലഭ്യമാണ് — നോർമൽ, പ്രീമിയം, വി.ഐ.പി.
നോർമൽ രജിസ്ട്രേഷൻ – ₹2000 / വ്യക്തിക്ക്
കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും സാംസ്കാരികപ്രേമികൾക്കുമാണ് ഈ വിഭാഗം അനുയോജ്യം.
പ്രീമിയം രജിസ്ട്രേഷൻ – ₹5000 / വ്യക്തിക്ക്
പ്രൊഫഷണലുകൾക്കും സംരംഭകർക്കും പ്രവാസി നേതാക്കൾക്കും അനുയോജ്യം.
വി.ഐ.പി രജിസ്ട്രേഷൻ – ₹10000 / വ്യക്തിക്ക്
പ്രത്യേക പ്രതിനിധികൾക്കും അവാർഡ് നോമിനികൾക്കും ഗ്ലോബൽ പ്രതിഭകൾക്കുമായി.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി globalmalayaleefestival.com വെബ്സൈറ്റ് സന്ദർശിക്കുകയോ, +91 8848525998, +966 559944863 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.