സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ എട്ടു നോമ്പ് കൺവെൻഷനും മൂന്നുമേൽ കുർബാനയും

സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ഓഗസ്റ്റ് 31 മുതൽ സെപ്‌തംബർ 7 വരെ എട്ടു നോമ്പ് പെരുന്നാൾ ആചരിക്കുന്നു . എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് സന്ധ്യ പ്രാർത്ഥനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും കൺവെൻഷൻ പ്രസംഗവും ഉണ്ടായിരിക്കും. അവസാന പെരുന്നാൾ ദിവസം സെപ്‌തംബർ 7 നു ഞായറാഴ്‌ച വൈകിട്ട് 5 30 നു വിശുദ്ധ മൂന്നുമ്മേൽ കുർബാനയും റാസയും. നേര്ച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കും.
ഈ വർഷത്തെ എട്ടുനോമ്പിൽ സമീപ ഇടവകളായ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെയും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെയും സഹകരണത്തോടു കൂടിയാണ് നടത്തപ്പെടുന്നത്. പരിശുദ്ധ മാതാവിന്റെ മധ്യസ്ഥത് തേടുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റെവ. ഫാദർ. ജോസഫ് വര്ഗീസ് അറിയിച്ചു