"സത‍്യം വളച്ചൊടിക്കുന്ന ഏത് സിനിമയും പരാജയപ്പെടും"; എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ തിയെറ്ററിലെത്തിയതിനു പിന്നാലെ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം കാണില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഫെയ്സ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഈ കാര‍്യം അറിയിച്ചത്. ചിത്രം കാണാനാവാത്തതിന്‍റെ കാരണം സഹിതമായിരുന്നു ഫെയ്സ്ബുക്ക് ഫെയ്സ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഈ കാര‍്യം അറിയിച്ചത്. ചിത്രം കാണാനാവാത്തതിന്‍റെ കാരണം സഹിതമായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. മോഹൻലാൽ ആരാധകരെയും മറ്റ് സിനിമാ പ്രേമികളെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ ചിത്രത്തിൽ ഉള്ളതായി തനിക്ക് മനസിലായെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ലൂസിഫറിന്‍റെ തുടർച്ചയാണ് എമ്പുരാൻ എന്നു കേട്ടപ്പോൾ കാണണമെന്ന് താൻ പറഞ്ഞിരുന്നുവെന്നും എന്നാലിപ്പോൾ ചിത്രത്തിന്‍റെ നിർമാതാക്കൾ തന്നെ 17 ഭേദഗതികൾ വരുത്തിയതായും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
സത‍്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം പങ്ക് വച്ച കുറിപ്പിൽ അറിയിച്ചു