ഇനി 'അമ്മ'യെ നയിക്കാൻ മോഹൻലാല്‍ എത്തില്ല

Nov 8, 2024 - 17:17
 0  9
ഇനി 'അമ്മ'യെ നയിക്കാൻ മോഹൻലാല്‍ എത്തില്ല
താരസംഘടനയായ 'അമ്മ'യെ നയിക്കാൻ മോഹൻലാല്‍ ഇനി എത്തില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
ഭാരവാഹിത്വം ഏല്‍ക്കാൻ താല്‍പര്യമില്ലെന്ന വിവരം മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയില്‍ അറിയിച്ചതായും റിപ്പോർട്ടുകള്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ താര സംഘടനയിലെ പല നടന്മാർക്കെതിരെയും ഉയർന്നുവന്ന ലൈംഗികാരോപണങ്ങള്‍ 'അമ്മ' സംഘടനയെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മോഹൻലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന അമ്മ ഭരണസമിതി രാജിവെച്ചത്. താല്‍ക്കാലിക ഭരണസമിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.

അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും സുരേഷ് ഗോപിയും സൂചന നല്‍കിയിരുന്നു. അമ്മ ജനറല്‍ബോഡിയും തെരഞ്ഞെടുപ്പും ജൂണില്‍ നടക്കാനാണ് ഇനി സാധ്യത.