നടി കീർത്തി സുരേഷ് വിവാഹിതയായി

നടി കീര്ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു വിവാഹം.വിവാഹചിത്രങ്ങള്‍ കീർത്തി തന്നെ സമൂഹമാധ്യമങ്ങളില്‍ ഷെയർ ചെയ്തു.
കീർത്തിയുടെ ദീര്ഘകാല സുഹൃത്താണ് ആന്റണി തട്ടില്‍. 15 വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്.
നടി മേനകയുടെയും നിര്മാതാവ് ജി. സുരേഷ്കുമാറിന്റെയും മകളാണ് കീർത്തി. ബാലതാരമായാണ് കീര്ത്തി സുരേഷ് സിനിമയിലെത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മഹാനടിയെന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്ഡും കീർത്തിയെ തേടിയെത്തിയിരുന്നു.