17 മാറ്റങ്ങളുമായി എമ്പുരാൻ പുത്തൻ പതിപ്പ് തിങ്കളാഴ്ച്ച മുതൽ

Mar 29, 2025 - 16:02
 0  43
17 മാറ്റങ്ങളുമായി  എമ്പുരാൻ   പുത്തൻ പതിപ്പ് തിങ്കളാഴ്ച്ച മുതൽ
മോഹൻലാൽ ചിത്രം എമ്പുരാനിലെപതിനേഴിലധികം ഭാഗങ്ങൾ കട്ട് ചെയ്ത് ഒഴിവാക്കി. സ്ത്രീകൾക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളും ഉൾപ്പെടെ ഒഴിവാക്കി. പുത്തൻ പതിപ്പ് തിങ്കളാഴ്ച്ച മുതൽ പ്രദർശിപ്പിക്കും.

എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ചില സംഘപരിവാർ നേതാക്കളും ആർഎസ്എസ് മുഖപത്രം ഓർഗനൈസറും രംഗത്തെത്തിയിരുന്നു. ചിത്രം അക്രമരംഗങ്ങളിൽ ഹിന്ദു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നു എന്നാണ് സംഘപരിവാറിന്റെ പ്രധാന ആരോപണം. തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട ചിത്രത്തിലെ പതിനേഴിലധികം ഭാഗങ്ങൾ വെട്ടിമാറ്റാനാണ് നിർമാതാക്കൾ തീരുമാനിച്ചത്. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും.