തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും പൂർത്തിയായി : 75.85 ശതമാനം പോളിംഗ്

Dec 11, 2025 - 16:16
 0  11
തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും പൂർത്തിയായി : 75.85 ശതമാനം പോളിംഗ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പോളുംഗ് ശതമാനം 70.38 ശതമാനമാണ്.

ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിധിയെഴുതിയത്. ആദ്യഘട്ടത്തിൽ 70 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി.