ഏകാന്തത : കവിത ; റോയ്‌ പഞ്ഞിക്കാരൻ

ഏകാന്തത : കവിത ; റോയ്‌ പഞ്ഞിക്കാരൻ

കാലചക്രം തിരിയുമീ ജീവിതത്തിൽ 

ഏകാന്തതയുടെ വിത്തുകൾ

മുളക്കുമ്പോൾ ,

വിടരുന്നെൻ മനസ്സിൽ 

കുസ്രുതി നിറഞ്ഞോരെൻ ബാല്യം.

പറുദീസയുടെ പൂക്കളത്തിൽ 

ഓടിക്കളിച്ചു  ഒളിച്ചിരുന്ന 

പൂമരം വീണ്ടുമെൻ ആത്മാവിൽ 

പൂത്തുലഞ്ഞു.

ഒറ്റക്കിരിക്കുമ്പോൾ,

യൗവനത്തിൽ നെയ്തെടുത്ത 

സ്വപ്നങ്ങൾ 

പല നിറങ്ങളിൽ 

പരന്നൊഴുകുന്നു.

മറഞ്ഞുപോയ പകലിൽ 

ഏകാന്തതയുടെ വിളക്കുമാടങ്ങളിൽ  

തിരിതെളിയുമ്പോൾ 

നാളെ എന്തെന്നറിയാതെ 

ഏകനായി ....

 

റോയ്‌ പഞ്ഞിക്കാരൻ