സ്ത്രീ; കവിത, സി. ജി. ഗിരിജൻ ആചാരി

സ്ത്രീ; കവിത, സി. ജി. ഗിരിജൻ ആചാരി

ണരും നാടിൻ സർഗ്ഗശക്തിയായ്...

ഉയരും നാടിൻ ഊർജ്ജമായ്...

വരുന്നു ഞങ്ങളിതാ....

സ്ത്രീശക്തി..

സ്ത്രീശക്തി...

സ്ത്രീശക്തി,..

 

(ഉണരും.......)

 

അഖണ്ഡഭാരത സംസ്കാരത്തിൽ

പ്രോജ്വലിക്കും ശക്തിയായ്...

സ്ത്രീശബ്ദം ഉയരുമ്പോൾ

നാടിൻ തുടിപ്പുകൾ

അതേറ്റു പാടുന്നു...

അബലയല്ല ചപലയല്ല സ്ത്രീയെന്നും..

അവൾ നാടിൻ വിളക്കായ് തെളിഞ്ഞുകത്തി

കതിരൊളി ചൊരിയും നിറദീപം...

സ്ത്രീശക്തി...

സ്ത്രീശക്തി...

സ്ത്രീശക്തി...

 

(ഉണരും......)

 

നാനാത്വത്തിൻ ഏകത്വം  

അതു മഹിതലമാകെ നിറയ്ക്കാനായ്...

വരുന്നു ഞങ്ങൾ കേരളനാടിൻ

പെണ്മണികൾ....

അഭിമാനത്തിൻ പാതയിലൂടെ...

സ്ത്രീനേതൃത്വമുണർത്തിടാൻ...

സ്ത്രീശക്തി....

സ്ത്രീശക്തി...

സ്ത്രീശക്തി...

 

 (ഉണരുക........)

 

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ