രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേയ്ക്കുള്ള മാര്‍ച്ചില്‍ കോഴി ചത്തു; മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികളുമായി നടത്തിയ മാര്‍ച്ചിനിടെ കോഴി ചത്തതില്‍ പരാതി. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണു കോഴി ചത്തത്.കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങലാണ് മൃഗസംരക്ഷണ മേധാവിക്കും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും എസ്പിക്കും പരാതി നല്‍കിയത്.
മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസ് ബോര്‍ഡില്‍ ഇന്നലെ കോഴിയെ കെട്ടിത്തൂക്കിയിരുന്നു. ഉന്തുംതള്ളും ഉണ്ടായതോടെ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ പ്രതിഷേധക്കാരുടെ കയ്യില്‍നിന്നും പിടിവിട്ടുപോയ കോഴികളെ പ്രവര്‍ത്തകര്‍ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.