വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്: രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനത്ത്

Dec 22, 2025 - 20:19
 0  5
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്: രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനത്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് കണക്ക് പുറത്ത്. 29.17 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് ഒന്നാമതെത്തി. സിപിഎമ്മിന് 27.16 ശതമാനവും ബിജെപിക്ക് 14.76 ശതമാനവും വോട്ടാണ് ലഭിച്ചത്. മുസ്ലിം ലീഗിന് 9.77 ശതമാനവും സിപിഐക്ക് 5.58 ശതമാനവുമാണ് വോട്ടുവിഹിതം.
- കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനവും വോട്ട് ലഭിച്ചു.
കോണ്‍ഗ്രസിന് 1,60,24,802 വോട്ടും സിപിഎമ്മിന് 1,49,22,193 വോട്ടും ബിജെപിക്ക് 81,08,137 വോട്ടും മുസ്ലിം ലീഗിന് 53,69,745 വോട്ടും ലഭിച്ചു.