ക്രിസ്മസ് സന്ദേശം:  ഡോ.ജേക്കബ് സാംസൺ

ക്രിസ്മസ് സന്ദേശം:  ഡോ.ജേക്കബ് സാംസൺ

 ഡോ.ജേക്കബ് സാംസൺ

 

പ്രിയമുള്ളവരേ,

 

ഇന്ന് ക്രിസ്മസ്സ് ദിനമാണല്ലോ? ലോക രക്ഷകനായ യേശുവിന്റെ തിരുപ്പിറവി

 ആഘോഷിക്കാൻ തുടങ്ങിയിട്ട് രണ്ടായിരത്തിലേറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അന്നു

മുതൽ ഇന്നുവരെ ക്രിസ്മസ്സിന് ഒരു സന്ദേശമേയുള്ളൂ. "അത്യുന്നതങ്ങളിൽ ദൈവത്തിന്

മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്ക് സമാധാനം"

ഈ സന്ദേശം കേട്ടാലുടൻ എക്കാലത്തും ഉയരുന്ന ഒരു ചോദ്യമുണ്ട്.

" എവിടെ? എവിടെയാണ് സമാധാനം ? ആർക്കാണ് സമാധാനം.?"

" സമാധാനമില്ലാത്തതുകൊണ്ട് പൂട്ടിയിട്ടിരിക്കുന്ന പള്ളികൾ പോലുമുണ്ട്.  യുദ്ധം കൊണ്ട് പൊറുതിമുട്ടി പരക്കം പായുന്നവർ,ആഹാരവും മരുന്നുമില്ലാതെ വലയുന്നവർ, തടവറകളിലും ആശുപത്രികളിലും സമാധാനമില്ലാതെ ദുരിതം അനുഭവിക്കുന്ന എത്രയോ പേരുണ്ട്.

ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഏത് വീട്ടിലാണ് സമാധാനമുള്ളത്.

ക്രിസ്മസ് എങ്ങനെ സമാധാനത്തിന്റെ സന്ദേശം നല്കുന്നു.?

ക്രിസ്മസ് സന്ദേശം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനുള്ള ഉത്തരം

കണ്ടെത്താം. സമാധാനം ലഭിക്കുന്നതിന് ഒരു വ്യവസ്ഥ അതിലുണ്ട്. ദൈവപ്രസാദം ഉള്ളവർക്കാണ് സമാധാനം ലഭിക്കുന്നത്. ദൈവം ആരുടെ ഒപ്പമാണോ നില കൊള്ളുന്നത് അവർക്കാണ് സമാധാനംലഭിക്കുന്നത് .

ദൈവപ്രസാദം ലഭിക്കാൻ എന്താണ്ചെയ്യേണ്ടതെന്ന് വിശുദ്ധബൈബിളിൽവ്യക്തമാക്കുന്നുണ്ട്.

 " യഹോവയെ ഭയപ്പെട്ട് അവൻ്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ.നിൻ്റെ കൈകളുടെ അധ്വാനഫലം നീ തിന്നും.നിനക്ക് നന്മ വരും.നിൻ്റെ ഭാര്യ നിൻ്റെ വീട്ടിനുള്ളിൽ ഫലപ്രദമായ മുന്തിരി വള്ളി പോലെയും നിൻ്റെ മക്കൾ നിൻ്റെ മേശയ്ക്കുചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.യഹോവാ ഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. യഹോവ സീയോനിൽ നിന്ന് നിന്നെഅനുഗ്രഹിക്കും.

നിൻ്റെ ആയുഷ്ക്കാലമൊക്കെയും നീ യെരുശലേമിൻ്റെ നന്മയെകാണും.നിൻ്റെ മക്കളുടെ മക്കളെയും നീ കാണും.യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ."

ദൈവഭയത്തോടെ ജീവിക്കുന്നവർക്ക്സമാധാനവും സന്തോഷവും നിറഞ്ഞ

കുടുംബജീവിതവും ദീർഘായുസ്സുംലഭിക്കുന്നുവെന്നാണ് ഈ വചനങ്ങൾ വ്യക്തമാക്കുന്നത്.

ഭയഭക്തിബഹുമാനങ്ങളോടെയാണ്ദൈവമുമ്പാകെ നില്ക്കേണ്ടത്.ദൈവ

ഭയമില്ലാത്ത ഭക്തന്മാർക്ക് സമാധാനംലഭിക്കുകയില്ല, അവർക്ക് സമാധാന

ത്തിൻ്റെ വക്താക്കളാകാനും കഴിയില്ല.ദൈവത്തിന്റെ സർവ്വാധിപത്യത്തെ

ക്കുറിച്ചുള്ള ബോധ്യം മനുഷ്യനിലുണ്ടാകണം. തെറ്റ് ചെയ്താൽ ദൈവം ശി

ക്ഷിക്കുമെന്നും, നിഷ്ക്കളങ്കഹൃദയരെ ദൈവം കാത്തുരക്ഷിക്കുമെന്നുംമനസ്സിലാക്കാൻ കഴിയണം. ഈ തിരിച്ചറിവോടെ പ്രവർത്തിക്കുന്നവർ ദൈവിക സമാധാനം അനുഭവിക്കും എന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.

സമ്പത്തും അധികാരവും സ്ഥാനമാനങ്ങളും ഉള്ളവർക്ക് സമാധാനംകിട്ടണമെന്നില്ല.അവർ പ്രാണരക്ഷയ്ക്ക് കാവൽ ഭടന്മാരെ ആശ്ര

യിക്കുന്നു. സ്ഥാനമാനങ്ങൾ നിലനിർത്താൻ കോടതി മുറികളിൽകയറി ഇറങ്ങുന്നു.  സമാധാനമില്ലാതെ പുതിയത് നേടുവാനും 

നേടിയത് നിലനിർത്തുവാനുമുള്ള നിരന്തര പോരാട്ടങ്ങളിൽ അവർഏർപ്പെടുന്നു. ദൈവത്തിന്റെ പ്രീതിയും സമാധാനവും അവർക്ക് എങ്ങനെ ലഭിക്കാനാണ്.

ദൈവം എല്ലായ്പ്പോഴും എളിയവരോടൊപ്പമാണ് നിന്നിട്ടുള്ളത്.അവൻ ഏറ്റവും എളിയവനായി കാലിത്തൊഴുത്തിൽ ജനിച്ചു.

ആട്ടിടയന്മാർക്കാണ് ആദ്യദർശനത്തിനുള്ള  സൗഭാഗ്യം ലഭിച്ചത്.യേശു തൻ്റെ ഭൂമിയിൽ 

ജീവിച്ചകാലം മുഴുവനും കൂടെക്കൂട്ടിയത് നിന്ദിതരേയും പീഢിതരേയും നിരാലംബരേയുമായി

രുന്നു. കുഷ്ഠ രോഗികൾക്കും ഭൂതബാധിതർക്കും, അന്ധർക്കും,ബധിരർക്കും സൗഖ്യം നല്കി . ദു:ഖിതരെ ആശ്വസിപ്പിച്ചു. സമൂഹം

വെറുക്കപ്പട്ടവരായി മാറ്റിനിർത്തിയ വേശ്യകളേയും ചുങ്കക്കാരേയും കർത്താവ് കരുണയോടെ

ആശ്വസിപ്പിച്ചു. വിശക്കുന്നവർക്ക് ആഹാരം നല്കി, പാപികൾക്ക് മോചനം നല്കി.   യേശു ശിഷ്യ

ന്മാരായി സ്വീകരിച്ചത് സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ളവരെയായിരുന്നു. ദൈവപ്രസാദംഎല്ലായ്പ്പോഴും എളിയവർക്കാണ്

ലഭിക്കുന്നത്.ദൈവീക സമാധാനംഅവരുടെ ഏറ്റവും വലിയ ഭാഗ്യമാണ്.

വിശക്കുമ്പോൾ പ്രാർത്ഥനകഴിച്ചുംക്രിസ്മസ് പോലുള്ള നല്ല ദിവസങ്ങളിൽ പട്ടിണിപുറത്ത് പറയാതെ ഉപവാസ പ്രാർത്ഥന പ്രഖ്യാപിച്ച് " യേശു നല്ലവൻ" എന്ന് പാടുകയും ചെയ്യുന്നപാവപ്പെട്ടവർക്കാണ് ദൈവംത്തിൻ്റെ പ്രീതിയും സമാധാനവും

ലഭിക്കുന്നത്. അയൽക്കാർ മതപരമായ അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുക്കാതെനിർധനരായ ആ കുടുംബങ്ങൾക്ക് ആഹാരമെത്തിച്ച് അവരുടെസംരക്ഷകരാകുമ്പോൾ അവിടെ സ്നേഹത്തിൻ്റേയും കരുണയുടേയും മാനവികതയുടേയും ക്രിസ്തു

മസ് ആഘോഷിക്കപ്പെടുന്നു.ആ കുടുംബങ്ങൾക്കും ആ പ്രദേശത്തിനും ദൈവം സമാധാനം നല്കുന്നു.അവർ രാത്രികളിൽ ശാന്തമായി ഉറങ്ങുന്നു. അവർക്കു വേണ്ടി മാലാഖമാർ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നു. ക്രിസ്മസ് സർവലോകത്തിൻ്റേയും മഹാസന്തോഷമായി മാറുന്നു.

സ്നേഹത്തിൻ്റേയും സഹാനുഭൂതിയുടെയും പങ്കുവയ്ക്കലിൻ്റെയും വിട്ടുവീഴ്ചയുടെയും,ത്യാഗത്തിൻ്റെയും മാനവികതയുടെയും സന്ദേശമാണ്ക്രിസ്മസ് നമുക്ക് നല്കുന്നത്.

" അത്യുന്നതങ്ങളിൽ ദൈവത്തിന്മഹത്വം! ഭൂമിയിൽ ദൈവ പ്രസാദമുള്ളവർക്ക് സമാധാനം"