ഒരു ചെങ്ങാലിക്കോടൻ നേന്ത്രപ്പഴക്കുല ലേലത്തിൽ പോയത് 5.83 ലക്ഷം രൂപയ്ക്ക്!

തൃശൂർ: ഒരു ചെങ്ങാലിക്കോടൻ നേന്ത്രപ്പഴക്കുല ലേലത്തിൽ പോയ വില കേട്ട് ഞെട്ടരുത് , 5.83 ലക്ഷം രൂപ! തൃശൂരിലാണ് സംഭവം. ഇതുവരെ കണ്ടതിൽ വച്ച് റെക്കോർഡ് തുകയാണ് നേന്ത്ര കുലക്ക് ലഭിച്ചത്. അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ നടന്ന ലേലത്തിലാണ് കുല വൻ തുകക്ക് വിറ്റ് പോയത്.
ആയിരം രൂപ വില വരുന്ന നേന്ത്രക്കുല പള്ളിയിലെ സി.എൽ.സി യൂണിറ്റാണ് സ്വന്തമാക്കിയത്. കൂട്ട് ലേലമായതിനാൽ എല്ലാവരും ചേർന്ന് വിളിച്ച തുകയാണ് 5.83 ലക്ഷം രൂപ. ഈ തുക മുഴുവൻ പള്ളിക്ക് ലഭിക്കും. കഴിഞ്ഞ ദിവസം പള്ളിയിലെ സ്വർഗാരോപിത മാതാവിന്റെ തിരുനാളിന്റെ സമാപനത്തിലാണ് ലേലം നടന്നത്