സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല, എല്ലാ കണക്കുകളും സുതാര്യമെന്ന് മുഖ്യമന്ത്രി

സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല,   എല്ലാ കണക്കുകളും സുതാര്യമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിനെ വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിവർണ്ണ പതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നത് ആർഎസ്‌എസ് അജണ്ട.ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് ചരിത്രം ഒളിപ്പിക്കുന്നു. സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല. കള്ളപ്പണം സ്വീകരിക്കില്ല. കണക്കുകള്‍ സുതാര്യം. ഞങ്ങള്‍ക്ക് കള്ളപ്പണം സ്വീകരിക്കുന്ന ഏർപ്പാടില്ല. ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമപോരാട്ടം നടത്തിയവർ ഞങ്ങളാണ്.ഞങ്ങളുടെ ഇടപാടുകളെല്ലാം സുതാര്യം.പാർട്ടിയെ എല്ലാ കാലത്തും അകമഴിഞ്ഞ് ജനം സഹായിച്ചിട്ടുണ്ട്.

മറ്റ് പാർട്ടിക്കാരും ഞങ്ങള്‍ക്ക് സംഭാവന നല്‍കാറുണ്ട്. ഇതാണ് പാർട്ടിയുടെ സാമ്ബത്തിക അടിത്തറ. ഞങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട് അത് കൊണ്ട് ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന സംഭാവനയുടെ കൃത്യം കണക്ക് സൂക്ഷിക്കുന്നുണ്ട്.ആദായ നികുതി ഓഡിറ്റ് എല്ലാ വർഷവും നടത്തുന്നുണ്ട്. അക്കൗണ്ടുകള്‍ പാൻകാർഡ് വഴി ലിങ്ക് ചെയ്തിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കവിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ എല്‍ ഡി എഫില്‍ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നുവെന്നും വലിയ ജനക്കൂട്ടം യോഗങ്ങളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.