എല്ലാ വര്‍ഗീയതയെയും എതിര്‍ക്കും; എസ്ഡിപിഐ പിന്തുണ തള്ളി കോണ്‍ഗ്രസ്

എല്ലാ വര്‍ഗീയതയെയും എതിര്‍ക്കും; എസ്ഡിപിഐ പിന്തുണ തള്ളി കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തള്ളി കോണ്‍ഗ്രസ്. എല്ലാ വർഗീയതയെയും എതിർക്കുമെന്നും എസ്ഡിപിഐ പിന്തുണ വേണ്ടെന്നും യുഡിഎഫ് കണ്‍വീനർ എം എം ഹസൻ പ്രതികരിച്ചു.

വ്യക്തികള്‍ക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്നും അദ്ദേഹം പ്രതികരിച്ചു.

എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കള്‍ ചർച്ച ചെയ്താണ് തീരുമാനിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. സിപിഐഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ചത് പോലെയാണ്. എസ്ഡിപിഐയുമായി ഡീലുണ്ടെങ്കില്‍ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മുഖ്യമന്ത്രിയും ബിജെപിയും വീണ്ടും ചങ്ങാതിമാരായി. വയനാട്ടിലെ പതാക വിവാദം ഇതിനു ഉദാഹരണമാണ്. കഴിഞ്ഞതവണ പതാക വിവാദമുയർത്തിയത് ബിജെപിയാണെന്നും ഇത്തവണ മുഖ്യമന്ത്രി ആ വാദം ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.