സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

Dec 19, 2025 - 10:23
 0  5
സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് പ്രാഥമിക അനുമതി നൽകിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. വിശദമായ പഠനം നടത്തിയശേഷം സർക്കാരിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു.

കാര്യമായ പഠനം നടത്താതെ, തിടുക്കപ്പെട്ടാണ് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതെന്ന് കോടതി നീരീക്ഷിച്ചു. സർക്കാർ തീരുമാനം നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 2025 ജനുവരി 16 നാണ് സർക്കാർ എലപ്പുള്ളി ബ്രൂവറിക്ക് സർക്കാർ പ്രാഥമിക അനുമതി നൽകിയത്