ബോട്സ്വാന ഡാൻസ്: ലീലാമ്മ തോമസ്, തൈപ്പറമ്പിൽ

 ബോട്സ്വാന ഡാൻസ്: ലീലാമ്മ തോമസ്, തൈപ്പറമ്പിൽ

ബോട്സ്വാനയ്ക്ക് "ഡാൻസിന്റെ" ചടുലതാളമാണ്, ഊർജമാണ്.. നൃത്തത്തിന്റെ മാസ്മരിക താളം ബോട്സ്വാനയുടെ  സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നു . ഇവിടുത്തുകാരുടെ നടപ്പിലും ചലനങ്ങളിലും പോലുമുണ്ട് നൃത്തത്തിന്റെ താളം. നൃത്ത ചുവടുകളുമായി ഇവർ നടന്നുപോകുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നും..

 എന്റെ ഒരു  ബോട്സ്വാനാ കൂട്ടുകാരി, ഹീലിംഗ് ഡാൻസ് കാണിക്കാൻ ""സെറോവ"യെന്ന സ്ഥലത്ത് എന്നെ    കൊണ്ടുപോയി. അവിടെ ചെന്നു കഴിഞ്ഞതേ ഞാനാകെ  ഭയന്നു പോയി.
 വല്ലാത്ത ഒരന്തരീക്ഷം പോലെ ആദ്യം തോന്നി...ഹീലിംഗ് ഡാൻസ് രോഗത്തിന് വേണ്ടിചെയ്യുന്നതാണ്.  ഹീലിംഗ് ഡാൻസ് പെർഫോo ചെയ്യുന്നതു  Shaman(പൂജക്കാരൻ അല്ലങ്കിൽ - traditional healer or doctorന്റെ സാന്നിധ്യത്തിൽ ആയിരിക്കും.

ആണായാലും പെണ്ണായാലും രോഗം വരുന്നവരെ പ്രത്യേക സ്ഥലത്തു കൊണ്ടു പോയി പെർഫോമൻസ് തുടങ്ങും. ഡാൻസേഴ്സും പാട്ടുകാരും പിന്നെ കുട്ടികളും കൂടെയുണ്ടാകും ...തീപ്പന്തം കൊണ്ട്  ഹീലിങ് പ്രോസസ്സ് തുടങ്ങും.


അങ്ങനെ എന്റെ കൈയ്യിൽ ഒരു പ്രത്യേകമരത്തിന്റെയകത്തു കുറച്ചു, പച്ചിലകൾ (ഹെർബ്സ്)ഇട്ടു തന്നിട്ടു കത്തിക്കാൻ പറഞ്ഞു..അതു കത്തിച്ചപ്പോൾ വല്ലാത്ത ഒരു മണം.

തുടർന്ന്  "Defeating informity /sickness in your body " എന്ന പ്രാർത്ഥന ചൊല്ലി ഡാൻസ് ചെയ്യാൻ  പറഞ്ഞു .  അതു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു bamboo skirt കൊണ്ടു വന്നു തന്നു.  മടിച്ചു മടിച്ച്  അതു ധരിച്ചു.

വല്ല വിധത്തിലും വീട്ടിൽ പോയാൽ മതി എന്നു തോന്നിയ നിമിഷം.. ഇവർ ഡാൻസ് സമയത്തു മൃഗങ്ങളുടെ തൊലി അല്ലങ്കിൽ വൃക്ഷങ്ങളുടെ ഇലയും കൊമ്പും ഉപയോഗിക്കുന്നു.
മൂപ്പൻ ഇങ്ങനെ പറഞ്ഞു, Every child of God has every right to reject, renounce and cast out sickness from their body some sickeness can result due to demonic attacks while others can be herditery " ഇത്രയും പറഞ്ഞിട്ടു അവരുടെ ലാംഗ്വേജ്ൽ പാടി ചുവടു വെക്കാൻ തുടങ്ങി.

"അഗ്നി " (ഫയർ)ആണ് ഹീലിങ് object. തീയിൽ ഹെർബ്സ്  (herbs)ഇട്ടു ആമ തോടിൽ("ടോർട്ടോയ്‌സിന്റെ) ഷെല്ലിൽ" വെച്ചു കത്തിക്കും. മൂപ്പർ ആണ് കർമം ചെയ്യുന്നത്,വൈകിട്ടു തുടങ്ങും പാതിരാത്രി വരെ. പാട്ടും പക്ഷികളുടെയും മൃഗങ്ങളുടെയും പേരു പറഞ്ഞും ഡാൻസ് ചെയ്യും. മൃഗത്തെ പോലെ സ്റ്റെപ് വെച്ചു നൃത്തം ചെയ്യും. കോഴി ഡാൻസ്, ആന ഡാൻസ്, സിംഹ ഡാൻസ്.. ഇതൊക്കെ ഉണ്ടാവും..ഇത്തരം  മൃഗങ്ങൾ നടക്കുകയും, തിന്നുകയും ചെയ്യുന്നതു പോലെ സ്റ്റെപ് വെച്ചു ഡാൻസ് ചെയ്യും.


പാട്ടുകൾ നിർത്താതെ തുടരും . മണിക്കൂറുകൾ കഴിയുന്നതോടെ ഡാൻസിന്റെ താളവും herbs പുകയുന്ന മണവും എല്ലാംകൂടി  ഇവർ വേറൊരു ലോകത്തിലായിരിക്കുന്ന പോലെ തോന്നും. Shaman (മൂപ്പർ  ദീർഘശ്വാസം വിടാനും, കരയാനും, മൂളാനും, വിയർക്കാനും  തുടങ്ങും.)  Shamante മൂക്കിൽ കൂടി ചോര വരും. രോഗിയുടെ രോഗത്തിനനുസരിച്ചു ഉള്ള കരച്ചിലും മൂളലും ഒക്കെയായി ഹീലിങ് ഡോക്ടർ ഡാൻസ് ചുവടുകൾ വെക്കും. എന്നിട്ടു shaman രോഗത്തെ തീയിലേക്കു  ആ വാഹിക്കും. ഫയർ ഒരു നല്ല ആവാഹിയായി ഇവർ കരുതുന്നു. 
ഹീലിങ് ഡാൻസ് വളരെ ശക്തമായി ആടിയാൽ രോഗം ഉണ്ടാകില്ലയെന്നു ഇവർ വിശ്വസിക്കുന്നു. ഇവർ ബൈബിൾ വാക്കുകൾ പാട്ടുപോലെ പാടി  ഡാൻസ് ചെയ്യും. വലിയ ആഴി കൂട്ടി അതിന്റെ ചുറ്റും ഡാൻസ് ചെയ്യും. രോഗി ഒരു പായയിൽ  ഇരിക്കും, പാട്ടിന്റെ താളത്തിനൊത്തു പകുതി മയക്കത്തിൽ രോഗി കിടക്കും പാട്ടിനൊത്തു രോഗി സുഖമാകുന്നു. ചിലപ്പോൾ മഴ വീഴാൻ ഉള്ള ഡാൻസും  ചെയ്യും. മഴ വരട്ടെയെന്നുള്ള ഡാൻസ്, ഇതു കാണാൻ വരുന്നവർ കുട കൊണ്ടുവരും. മഴ പെയ്യുമ്പോൾ പിടിക്കാൻ. 


വെഡിങ് സെറിമണി ഡാൻസ്

കല്യാണം ഉറപ്പിച്ചു കഴിയുമ്പോൾ ആണ് വെഡിങ് സെറിമണി ഡാൻസ്. ഇതിന്റെ അർത്ഥം മാര്യേജ് പ്രൊപോസൽ വിജയിച്ചു എന്നാണ്. അന്നു ഡാൻസ്നു ശേഷം വരൻ അമ്മയുടെ വീട്ടിൽ പെണ്ണിനോടൊപ്പം ഒരു രാത്രി കഴിക്കും. പെണ്ണുങ്ങളോടൊപ്പം പാടി മണ്ണിൽ കിടന്നു ഡാൻസ് ചെയ്യും . തുടർന്ന് ഹണി, ആടിന്റെ വാലിൽ നിന്നും എടുക്കുന്ന നെയ്യ്, വെജിറ്റബിൾ ഓയിൽ എല്ലാം കൂടി ചൂടാക്കി ഉണ്ടാക്കുന്ന ഒരു ലിക്യുഡ് കൊണ്ടു അനോയിന്റ് ചെയ്യും.

 Puberty Dance (വയർ കൊണ്ടു മാത്രം ചെയ്യുന്ന ഡാൻസ്)

ഇതു  പെൺകുട്ടികൾ പ്രായം ആയി എന്നറിയിക്കുന്ന  ഡാൻസ്. 12 or 14 വയസ്സുള്ള പെൺകുട്ടികളുടെ ആദ്യത്തെ mensturation സമയത്തു ചെയ്യുന്നത് . ആ കുട്ടികൾ മറ്റുള്ളവരുമായി വേറിട്ടു rest എടുക്കുന്നസമയം.   അവൾക്കു പ്രായമായവർ ഇൻസ്‌ട്രക്ഷൻസ് കൊടുക്കും. പുതിയ സ്റ്റാറ്റസ് എങ്ങനെ ജീവിക്കണമെന്ന്. കുടുംബത്തിലെ പ്രായം ചെന്ന സ്ത്രീയാണ് അവളുടെ റോൾ മോഡൽ. ഇനിയങ്ങോട്ട് പുരുഷനുമായി എങ്ങനെ ഇടപെടണം എന്നു ഡാൻസ് മുഖേന കാണിക്കും. ആ സമയത്തു പെൺകുട്ടിഅവളുടെ മുഖത്തു പെയിന്റ് ചെയ്യും. Eland song  ആണ് പാടാൻ തിരഞ്ഞെടുക്കുന്നത്. ഗ്രാമത്തിൽ ഉള്ള സ്ത്രീകൾ എല്ലാരും കൂടി ആർത്തു പാടും. സാധാരണ ഇവിടെയുള്ള  ഡാൻസ്  സ്റ്റൈൽസ്   borankana, phathisi, setapa, tsutsube, ndazola, Kalanga hosana, chesa, huru, mokomoto, selete and the more popular San or Basarwa Dance.

വളരെ ഊർജം തരുന്ന ഇവരുടെ ജീവിതം വളരെ രസകരമായി  തോന്നും...

ലീലാമ്മ തോമസ്, തൈപ്പറമ്പിൽ