ഇന്ത്യയ്‌ക്കെതിരേ വീണ്ടും ഭീഷണിയുമായി പാക് സൈനിക മേധാവി; ഇനി ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ റിലയന്‍സിന്റെ റിഫൈനറി ആക്രമിക്കും

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി.
യുഎസിലെ പാകിസ്ഥാന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം അസിം മുനീര്‍ പറഞ്ഞത്.<p>പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്ന് നേരത്തെ അസിം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഭീഷണി. ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകുമെന്നാണ് മുനീര്‍ കഴിഞ്ഞദിവസം പറഞ്ഞത്