ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വർഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്ത് കണ്ടു കെട്ടി ഇഡി

Nov 29, 2024 - 19:13
 0  12
ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വർഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്ത് കണ്ടു കെട്ടി ഇഡി

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യ മേരി വർഗീസിന്‍റെയും കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്ത് കണ്ടു കെട്ടി ഇഡി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്. ധന്യയുടെ ഭർ‌ത്താവ് ജോൺ ജേക്കബ്, ജോണിന്‍റെ സഹോദരൻ സാമുവൽ എന്നിവർക്കെതിരേയും ജോണിന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് എന്ന കമ്പനിക്കെതിരേയുമാണ് കേസ്.

2011 മുതൽ വിവിധ പ്രോജക്റ്റുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ വാഗ്ദാനം ചെയ്ത് 30 കോടി രൂപയും തട്ടിച്ചുവെന്നാണ് കേസ്. ജോണിന്‍റെ പിതാവും കമ്പനി ചെയർമാനുമായ മുട്ടട ജേക്കബ് സാംസണാണ് കേസിലെ മുഖ്യപ്രതി.