തമിഴ് സിനിമയില്‍ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചാല്‍ പല പ്രമുഖരും കുടുങ്ങുo: നടി രേഖാ നായര്‍.
ചെന്നൈ: തമിഴ് സിനിമയിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കാറുണ്ടെന്നും പലവരും അതില്‍ ഇരയായിട്ടുണെങ്കിലും ഭയം മൂലം പുറത്ത് പറയാൻ മടിക്കുന്നതായും നടി രേഖാ നായർ പറഞ്ഞു .
അതേസമയം , ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ അതില്‍ പല പ്രമുഖരടക്കം കുടുങ്ങുമെന്നും നടി വ്യക്തമാക്കി .
താൻ മുമ്ബ് ഇതിനെതിരെ ശബ്‌ദമുയർത്താൻ ശ്രമിച്ചപ്പോള്‍ അവസരങ്ങള്‍ നഷ്ടമായ സാഹചര്യമുണ്ടായതായും നടി പറഞ്ഞു . ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായർ വെളിപ്പെടുത്തി.