അക്ഷരങ്ങൾ വാക്കുകളായ് പരിണമിക്കുമ്പോൾ: കവിത, മണിയ

Jan 23, 2024 - 18:03
 0  81
അക്ഷരങ്ങൾ വാക്കുകളായ് പരിണമിക്കുമ്പോൾ: കവിത, മണിയ
എന്തിനും ഏതിനും വാക്കുകൾ
വേണം
അക്ഷരങ്ങൾ കോർത്ത മാലയാം
വാക്കുകൾ
വാക്കുകർ ചേർത്ത് വാചകങ്ങൾ ആക്കിയാൽ 
നവരസങ്ങൾ പ്രകടിപ്പിച്ചിടാം 
പ്രാർത്ഥനകൾ ഉരുവിടാം 
പ്രണയം പങ്കു വച്ചിടാം 
ഗൌരവകാര്യങ്ങൾക്കായ്
വാചാലരാകാം
കോപം പ്രകടിപ്പിച്ചിടാനും അതു
ഭള്ളായ് പുറത്തു വിട്ടിടാനും
വാക്കുകളെറെ
ദുഃഖം,ഖേദം,സ്വാന്തനം,സങ്കടം,
സന്തോഷം ആശ്വാസാദി അവസരങ്ങളിൽ 
പ്രകടിപ്പിക്കുവാൻ
എഴുതുവാൻ 
ചൊല്ലിടാൻ
വാക്കുകൾ
തന്നെ
വേണം.
പാവം
വാക്ക്.
അതില്ലെങ്കിലോ?
മൗനം വാചാലമായിടും.
 
Mary Alex (മണിയ )