അജ്പക് മെഗാ പ്രോഗ്രാം കിഴക്കിന്റ വെനീസ് ഉത്സവ് - 2025 വിസ്മയമായി

Apr 20, 2025 - 14:35
 0  25
അജ്പക് മെഗാ പ്രോഗ്രാം കിഴക്കിന്റ വെനീസ് ഉത്സവ് - 2025 വിസ്മയമായി

കുവൈറ്റ്ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (AJPAK) ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പരിപാടി *കിഴക്കിന്റെ വെനീസ് ഉത്സവ് -2025 അബ്ബാസിയ അസ്പയർ ഇന്ത്യൻ സ്കൂൾ അമ്പിളി ദിലി നഗറിൽ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.  അസോസിയേഷൻ പ്രസിഡന്റ്‌ കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ  അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തുപ്രവാസ ജീവിതവും പ്രവാസികൾ അവരുടെ ഗൃഹാതുരത്വമായ കാഴ്ചപ്പാടുകളുംആഗ്രഹങ്ങളും അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടുആലപ്പുഴയുടെ ചരിത്രത്തെക്കുറിച്ചും സാംസ്കാരികമായ പാരമ്പര്യത്തെപ്പറ്റിയും നൽകിയ വിവരണം കാണികളുടെ ഹൃദയം കീഴടക്കി.  സംഘാടന മികവുകൊണ്ടും മികവാർന്ന കലാപരിപാടികളാലും നാനാ തുറയിൽ പെട്ടവരുടെ  മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.

ചെയർമാൻ രാജീവ്‌ നടുവിലെമുറിരക്ഷാധികാരി ബാബു പനംമ്പള്ളിസുരേഷ് വരിക്കോലിൽ BEC CEO മാത്യൂസ് വർഗീസ്ബൂബിയാൻ ഗ്യാസ് മാനേജിങ് ഡയറക്ടർ ഷിബു പോൾഹൈതർ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് മാനേജർ ഹിതായത്തുള്ളമലബാർ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ ഹർഷൽ പട്ടണംമാത്യു ചെന്നിത്തലലിസ്സൻ ബാബുഅനിൽ വള്ളികുന്നംകുട കൺവീനർ മാർട്ടിൻ മാത്യു എന്നിവർ ആശംസകൾ നേർന്നുജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കൺവീനർ മനോജ്‌ പരിമണം  നന്ദിയും രേഖപ്പെടുത്തി.

 മെഗാ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച  സുവനീർ രഞ്ജി പണിക്കർ കൺവീനർമാരായ ലിബു പായിപ്പാടനും രാഹുൽ ദേവിനും നൽകി പ്രകാശനം ചെയ്തുഉപരി പഠനത്തിനായി നാട്ടിലേക്ക് യാത്രയാകുന്ന 10,12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മുഖ്യാതിഥി രഞ്ജി പണിക്കർ മെമെന്റോ നൽകി യാത്രയയപ്പ് നൽകിപരിപാടിയോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലെ വിജയികളെ സജീവ് കായംകുളത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചു

തുടർന്ന് നടന്ന ഗാനമേള സംഗീത ലോകത്തെ ഭാവി വാഗ്ദാനമായ ശ്രീരാഗ് ഭരതൻ നേതൃത്വം നൽകിഐഡിയ സ്റ്റാർ സിംഗർ 2008 വിജയി സോണിയ ആമോദ്പ്രശസ്ത കീബോർഡിസ്റ്റ് അനൂപ് കോവളം,  നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർനടനും കോമഡി ആർട്ടിസ്റ്റും അവതാരകനുമായ ജയദേവ് കലവൂർ എന്നിവർ അവരുടെ കലാ പ്രകടനങ്ങൾ അവതരിപ്പിച്ചു