യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം; വിമാനങ്ങള്‍ വൈകുന്നു

ലണ്ടൻ: യൂറോപ്പിലെ പ്രധാന വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം . ചെക്ക്-ഇൻ , ബോർഡിംഗ് സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നത്. ഇത് നിരവധി വിമാനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. വിമാന ഗതാഗതം വലിയ തോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ലണ്ടൻ ഹീത്രൂ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ യാത്രകൾക്ക് വലിയ കാലതാമസമുണ്ടായി.
പല വിമാനത്താവളങ്ങളിലും സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് വിവരങ്ങൾ എയർലൈൻസുമായി ബന്ധപ്പെട്ട് അറിയണമെന്നും അധികൃതർ അഭ്യർഥിച്ചു.