മസ്‌കത്ത് ഇന്ത്യൻ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ ഇന്ന് മുതല്‍ പുതിയ സ്ഥലത്ത്

മസ്‌കത്ത്: ഇന്ത്യൻ എംബസി കോണ്‍സുലാർ സേവനങ്ങള്‍ ഇന്ന് മുതല്‍ പുതിയ സ്ഥലത്ത്. 2025 മാർച്ച് 27 മുതല്‍ കോണ്‍സുലാർ സേവനങ്ങളും അറ്റസ്റ്റേഷൻ കൗണ്ടറുകളും അല്‍ വത്തായയിലെ ബിഎല്‍എസ് സെന്ററിലേക്ക് മാറ്റുന്നതായി മസ്‌കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. കോണ്‍സുലാർ, അറ്റസ്റ്റേഷൻ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമർപ്പിക്കല്‍ സമയം മാർച്ച് 27 നും മാർച്ച് 31 നും ഇടയില്‍ രാവിലെ 8:00 മുതല്‍ ഉച്ചക്ക് 3:30 വരെയായിരിക്കും.