രാഷ്ട്രീയക്കാരനാകാനില്ല, സ്നേഹിക്കപ്പെടാനാണ് താൽപ്പര്യമെന്ന് ഐ.എം. വിജയൻ; രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും

Mar 14, 2026 - 10:46
 0  4
രാഷ്ട്രീയക്കാരനാകാനില്ല, സ്നേഹിക്കപ്പെടാനാണ് താൽപ്പര്യമെന്ന് ഐ.എം. വിജയൻ; രാജ്യസഭാംഗത്വം ലഭിച്ചാൽ  സ്വീകരിക്കും

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്തകളോട് പ്രതികരിച്ച്  മുൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ സാധിക്കില്ലെന്നും എല്ലാ പാർട്ടികളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് വിജയൻ ഉറപ്പിച്ചു പറഞ്ഞു. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ വന്ന് കണ്ടിരുന്നതായും സുരേഷ് ഗോപി നേരിട്ട് വിളിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സ്പോർട്സ് ക്വാട്ടയിൽ രാജ്യസഭാംഗത്വം ലഭിച്ചാൽ അത് സ്വീകരിക്കുമെന്നുമാണ് വിജയന്റെ നിലപാട്. ഒരു ദേശീയ താരമെന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും തനിക്ക് സ്നേഹം ലഭിക്കുന്നുണ്ടെന്നും, ഏതെങ്കിലും ഒരു പക്ഷം ചേരുന്നതിനേക്കാൾ ഈ സ്നേഹം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.