തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തി; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

Jun 4, 2026 - 10:35
 0  3
തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തി; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

തെക്കുപടിഞ്ഞാറൻ കാലവർഷം  ശക്തമായ ഇടിമിന്നലോടെ കേരള തീരത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച (ജൂൺ 4)യാണ് കാലവർഷം കേരളത്തിൽ പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. സാധാരണയായി ജൂൺ 1-ഓടെ എത്താറുള്ള ഇടവപ്പാതി, ഇത്തവണ നാല് ദിവസത്തെ കാലതാമസത്തിന് ശേഷമാണ് രാജ്യത്ത് ഔദ്യോഗികമായി എത്തിച്ചേർന്നിരിക്കുന്നത്.

കാലവർഷം കേരളത്തിലും  സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതിന്  അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമായി മാറിയെന്നും, ഇതിന്റെ ഫലമായി സംസ്ഥാനത്തുടനീളം വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ ഏജൻസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷമാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.