വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: പാറശാല എസ്.എച്ച്.ഓയ്ക്ക് സസ്‌പെൻഷൻ

Sep 15, 2025 - 09:48
 0  10
വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: പാറശാല എസ്.എച്ച്.ഓയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം; കിളിമാനൂരില്‍ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് അനില്‍ കുമാറിന്റെ വാഹനം ഇടിച്ച് വയോധികന്‍ മരിച്ചത്. അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോയ അനില്‍ കുമാര്‍ നിലവില്‍ ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പാറശ്ശാല എസ് എച്ച് ഒയുടെ ചുമതല പൂവാര്‍ സി ഐയ്ക്ക് നല്‍കും. അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയും നിര്‍ത്താതെ പോയതിനുമാണ് എസ് എച്ച് ഒക്കെതിരെ കേസ്.

 ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എച്ച്ഒക്കെതിരെ കേസെടുത്തത്.