യുഎസില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറപകടത്തിൽ മരിച്ചു

Apr 23, 2025 - 17:12
 0  17
യുഎസില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറപകടത്തിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിനി യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ, വടകര സ്വദേശിനി ഹെന്ന(21)ആണ് മരിച്ചത്

കോളജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. വടകര സ്വദേശി അസ്‌ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളാണ്. മാതാപിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് ഹെന്ന താമസിച്ചിരുന്നത്