യുഎസിനോടും യൂറോപ്യൻ യൂണിയനോടും സഹായം തേടി സെലൻസ്കി

Oct 15, 2025 - 19:47
 0  6
യുഎസിനോടും യൂറോപ്യൻ യൂണിയനോടും സഹായം തേടി സെലൻസ്കി

കീവ്: യുക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ യുഎസിനോടും യൂറോപ്യൻ യൂണിയനോടും കൂടുതൽ സഹായം തേടി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ദീർഘ ദൂര മിസൈലായ ടോമാഹോക്ക് നൽകുന്നതുമായി വെള്ളിയാഴ്ച ചർച്ച നടത്താനിരിക്കെയാണ് റഷ്യയുടെ അതിശക്തമായ ആക്രമണം.

റഷ്യ നടത്തിയ അതിശക്തമായ ബോംബ് ആക്രമണത്തിൽ യുക്രെയ്നിലെ രണ്ടാമത്തെ നഗരമായ ഖാർകീവിൽ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. ഏഴു രോഗികൾക്ക് പരിക്കേറ്റു. അമ്പതോളം രോഗികളെ മാറ്റിപ്പാർപ്പിച്ചു. യുക്രെയ്ന്‍റെ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് സെലൻസ്കി പറഞ്ഞു