യുദ്ധം: കവിത, എം.തങ്കച്ചൻ ജോസഫ്.

യുദ്ധം: കവിത, എം.തങ്കച്ചൻ ജോസഫ്.
ർത്ഥങ്ങൾ തിരയുമ്പോൾ യുദ്ധങ്ങൾ മുറുകുന്നു
അര്ഥമില്ലാത്തൊരു കാര്യങ്ങളും
വ്യർഥമോഹങ്ങൾ തൻ ചാപല്യഭാവങ്ങൾ
സ്വാർത്ഥതപേറുന്ന രാഷ്ടങ്ങളേറുന്നു.
കഷ്ടതയേറുന്ന കാലങ്ങൾതന്നിടും
സ്പഷ്ടമെന്നോർക്കുക യുദ്ധങ്ങളൊക്കെയും
മുഷ്ടിയാൽനേടുമീ അല്പജയങ്ങളും
സൃഷികളൊക്കെയും മായ്ച്ചിടുന്നു.
പെയ്തൊഴിയുന്ന വർഷങ്ങളെപ്പോലെ,
യുദ്ധങ്ങളൊക്കെക്കഴിഞ്ഞിടുമ്പോ
നഷ്ടങ്ങളൊക്കെയുമെണ്ണിപ്പെറുക്കുവാ-
നിഷ്‌ടങ്ങളേറെയോ മർത്യനിന്നും?
ആരുംജയിക്കാത്ത യുദ്ധമെന്തിനാണിന്ന്
കാര്യം ഗ്രഹിക്കാത്ത മർത്യനോ കാലൻ.
പാരിൽ കഴിഞ്ഞൊരു യുദ്ധങ്ങളെല്ലാം
ആരും ജയിക്കാതെ പോയതല്ലേ.