യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം

Mar 18, 2026 - 20:12
 0  7
യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം

 
ജിനേഷ് തമ്പി

യോങ്കേഴ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന്  യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.


2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . "കൃപയുടെ പാത്രങ്ങൾ" എന്നതാണ് ചിന്താ വിഷയം.

കോൺഫറൻസ് പ്രൊമോഷന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ  ആശാ ജോർജ് , അക്സ വർഗീസ്, ഡോ. റെബേക്ക പോത്തൻ, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ വികാരി ഫാ. ജോബ്സൺ കോട്ടപ്പുറത്ത്,  സെക്രട്ടറി ജോസി മാത്യു, ട്രഷറർ മാത്യു ജോർജ് എന്നിവരോടൊപ്പം ഇടവക അംഗങ്ങളും കോൺഫറൻസ് ടീമിനെ ഹൃദ്യമായി സ്വാഗതം ചെയ്തു. പള്ളി ഭദ്രാസന അസംബ്ലി അംഗം എബ്രഹാം കെ തോമസ്, മലങ്കര അസോസിയേഷൻ അംഗങ്ങൾ കുര്യാക്കോസ് വർഗീസ്, വർഗീസ് പാപ്പഞ്ചിറ എന്നിവരും സന്നിഹിതരായിരുന്നു.

ആശ ജോർജ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും വരാനിരിക്കുന്ന കോൺഫറൻസിനെക്കുറിച്ചുള്ള  തീയതി, സ്ഥലം, തീം, പ്രഭാഷകർ, രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പങ്കു വെച്ചു.


ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

രജിസ്‌ട്രേഷൻ നിരക്കുകളെക്കുറിച്ചും,  സ്പോൺസർഷിപ്പിനെക്കുറിച്ചും  അക്സ വർഗീസ് സംസാരിച്ചു.

സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ഡോ റെബേക്ക പോത്തൻ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും സൈറ്റ് & സൗണ്ട്  ഷോയെക്കുറിച്ചു  വിശദമായി പറയുകയും ചെയ്തു.
 
രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ജോബ്സൺ കോട്ടപ്പുറത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
 
ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566