'പ്രായപൂർത്തിയാകാത്ത മകളെ ലവ്ജിഹാദ് കെണിയിൽപ്പെടുത്തി'; 'മൊണാലിസ'യുടെ മാതാപിതാക്കൾ പരാതി നൽകി
എന്റെ മകൾ കഴിവുള്ളവളും ജോലിയിലും അഭിനയ ജീവിതത്തിലും സമർപ്പിതയാണ്. മാതാപിതാക്കളുടെ അറിവില്ലാതെ അവൾക്ക് ഒരിക്കലും ഒന്നും ചെയ്യാൻ കഴിയില്ല. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം വേണം. മകളുടെ ജീവൻ അപകടത്തിലാണെന്ന് വിശ്വസിക്കുന്നു. അവൾ പ്രായപൂർത്തിയാകാത്തവളും നിരപരാധിയുമാണ്. അവൾ ഫർമാൻ ഖാന്റെയും കേരളത്തിൽ നിന്നുള്ള അവന്റെ പരിചയക്കാരുടെയും കെണിയിൽ പൂർണമായും കുടുങ്ങിയിരിക്കുന്നു. അതുകൊണ്ട് എത്രയും വേഗം നിയമനടപടി സ്വീകരിച്ച് അന്വേഷണം ആരംഭിക്കണം, മകളുടെ ജീവൻ രക്ഷിക്കണം' , പിതാവ് പരാതിയിൽ പറയുന്നു.
കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയുടെയും ഫര്‍മാന്റെയും വിവാഹം തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ചായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
മതപരമായ വേർതിരിവുകൾക്ക് അപ്പുറം സ്നേഹത്തിന് പ്രാധാന്യം നൽകിയ ഈ വിവാഹം വലിയ തോതിൽ ചർച്ചയായിരുന്നു. 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 11(1) പ്രകാരമാണ് ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.