കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; 37 മണ്ഡലങ്ങളിൽ പ്രഖ്യാപനം

Mar 19, 2026 - 19:38
 0  5
കോൺഗ്രസ് രണ്ടാംഘട്ട   സ്ഥാനാർത്ഥി പട്ടിക പുറത്ത്; 37 മണ്ഡലങ്ങളിൽ   പ്രഖ്യാപനം

 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് പുതിയ പട്ടിക.

സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മർദം ചെലുത്തിയ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരെ പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലമായ നേമത്ത് കെ.എസ്. ശബരീനാഥനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. അരുവിക്കരയിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ ജനവിധി തേടും. കായംകുളത്ത് എം. ലിജു, നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ, കോന്നിയിൽ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുളയിൽ അബിൻ വർക്കി എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനനും മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയും മത്സരിക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസും തൃപ്പൂണിത്തുറയിൽ ദീപക് ജോയിയുമാണ് സ്ഥാനാർത്ഥികൾ. ആലപ്പുഴയിൽ എ.ഡി. തോമസും ചെങ്ങന്നൂരിൽ എബി കുര്യാക്കോസും പട്ടികയിൽ ഇടംപിടിച്ചു.

രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക;

 1. ഉദുമ- കെ നീലകണ്ഠന്‍

 2. തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍

 3. കല്ല്യാശ്ശേരി- രാജീവന്‍ കപ്പച്ചേരി

4. കണ്ണൂര്‍- അഡ്വ. ടി ഒ മോഹനന്‍

5. മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരി

6. പട്ടാമ്പി- ടി പി ഷാജി

 7. ഷൊര്‍ണൂര്‍- പി ഹരിഗോവിന്ദന്‍

 8. കുന്നംകുളം- അജയ് മോഹന്‍

 9. വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി

 10. പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍

11. വൈപ്പിന്‍- ടോണി ചമ്മിണി

 12. കൊച്ചി- മുഹമ്മദ് ഷിയാസ്

 13. തൃപ്പൂണിത്തുറ- ദീപക് ജോയ്

14, ദേവികുളം (എസ് സി)- എഫ് രാജ

 15. ഉടുമ്പന്‍ചോല- അഡ്വ. സേനാപതി വേണു

 16. ഇടുക്കി- റോയ് കെ പൗലോസ്

17. പീരുമേട്- അഡ്വ. സിറിയക് തോമസ്

 18. ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്

 19. കാഞ്ഞിരപ്പള്ളി- പ്രൊഫ. റോണി കെ ബേബി

20. പൂമാര്‍- സെബാസ്റ്റ്യന്‍ എം ജെ (അഡ്വ. സജി ജോസഫ്)

 21. ആലപ്പുഴ- എ ഡി തോമസ്

 22. കായംകുളം- എം ലിജു

23. ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്

 24. റാന്നി- പഴകുളം മധു

25. ആറന്മുള- അബിന്‍ വര്‍ക്കി

26. കോന്നി- പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

27. അടൂര്‍ (എസ് സി)- അഡ്വ. ശാന്തകുമാര്‍

 28. ചടയമംഗലം- എം എം നസീര്‍

29. വര്‍ക്കല- വര്‍ക്കല കഹാര്‍

30. നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍

 31. വാമനപുരം- സുധീര്‍ഷ പാലോട്

 32. കഴക്കൂട്ടം- ശരത്ചന്ദ്രപ്രസാദ്

 33. നേമം- കെ എസ് ശബരീനാഥന്‍

 34. അരുവിക്കര- വി എസ് ശിവകുമാര്‍

35. പാറശ്ശാല- നെയ്യാറ്റിന്‍കര സനല്‍

 36. കാട്ടാക്കട- എം ആര്‍ ബൈജു

37. നെയ്യാറ്റിന്‍കര- എന്‍ ശക്തന്‍.