ഒജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

Oct 13, 2025 - 14:24
 0  5
ഒജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ.ജെ. ജനീഷിനെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു ജനീഷ്. ബിനു ചുള്ളിയിലാണ് പുതിയ വർക്കിംഗ് പ്രസിഡന്റ്.യൂത്ത് കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിക്കുന്നത്.
 
സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് സാമുദായിക സമവാക്യങ്ങൾ കാരണമാണ് അധ്യക്ഷ പദവി നഷ്ടമായത്. അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
 
വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞ മാസം 21-ന്  രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലേക്കാണ് ഒ.ജെ. ജനീഷിനെ നിയമിച്ചത്.  
 
കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ജനീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് പദവികൾ വഹിച്ചിട്ടുണ്ട്.