സൗദിയിൽ കാസർ​ഗോഡ് സ്വദേശി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

Jun 1, 2025 - 17:09
 0  26
സൗദിയിൽ കാസർ​ഗോഡ് സ്വദേശി  അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
സൗദി അറേബ്യയിൽ കാസർ​ഗോഡ് സ്വദേശിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. കാസർഗോഡ് കുമ്പളക്കോട് സ്വദേശി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
താമസ സ്ഥലത്ത് സ്വന്തം വാഹനം വൃത്തിയാക്കുന്നതിനിടെ അജ്ഞാത സംഘമെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഒപ്പം താമസിക്കുന്നവർ വന്നു നോക്കുമ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ബഷീറിനെയാണ് കാണുന്നത്.
ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. വെടിവെച്ചവരെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെയെത്തിയത്. സംഭവം നടക്കുന്നതിനു​ അൽപം മുമ്പ്​ ബഷീർ സമീപത്തുള്ള സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.