രാവിൻ നിലാവിൽ : കവിത , ശ്രീ മിഥില

May 23, 2024 - 16:09
 0  80
രാവിൻ നിലാവിൽ : കവിത , ശ്രീ മിഥില
ശ്രീ മിഥില
രാത്രി തൻ ഉടയാട മാറ്റാത്ത ഭൂമിക്കു
കൂട്ടായവാനവും
മേഘങ്ങളും
താര തൻ തേരിൽ
വരവായൊരോമൽ
നിലാവിന്റെ കാഞ്ചന
കഞ്ചുകവും
ശബളിതമായൊരു
രാവിന്റെ മാറിലെ
തേൻ കിനിയും
സ്വപ്നവർണ്ണങ്ങളും
നിദ്ര തൻ നീല
നിരാളമായാ ലസ്യ
നിശീഥമൊരു താരാട്ടു
പാട്ടിന്നു താളവും
പൂർണ്ണമാവാത്ത വിസ്മയ
പുലരിയിലൊരു ദീർഘനിശ്വാസമായി മാറാം